മലപ്പുറം ജില്ലയിലെ അരീക്കോട് കൈപ്പകുളത്തുള്ള സ്വകാര്യ ലോഡ്ജിൽ കഴിഞ്ഞ ദിവസം രാത്രി പോലീസ് നടത്തിയ പരിശോധനയിൽ വൻ ലഹരിമരുന്ന് വേട്ട. 14 ഗ്രാം എംഡിഎംഎയുമായി നാലംഗ സംഘത്തെയാണ് പോലീസ് പിടികൂടിയത്.
സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ എന്ന ലഹരി വിരുദ്ധ ദൗത്യത്തിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചത്. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസാ ജോണിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘവും അരീക്കോട് പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.
അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ പ്രധാന കണ്ണികൾ ഈ പ്രദേശത്ത് തമ്പടിച്ചിട്ടുണ്ടെന്ന സൂചനയെ തുടർന്നായിരുന്നു നീക്കം. പിടിയിലായവരിൽ കൊല്ലം അഞ്ചൽ സ്വദേശിനി ഫിദാ ഫാത്തിമ (20) ഉൾപ്പെടുന്നു.
കോളേജ് വിദ്യാർത്ഥിനിയാണ് ഇവർ. ഇവർക്ക് പുറമെ പൂക്കളത്തൂർ സ്വദേശി വാര്യം കുന്നത്ത് മുഹമ്മദ് ദിൽഷാദ്, തൃപ്പനച്ചി സ്വദേശി കുന്നിക്കൽ ഷഹൽ നമാസ്, കൂട്ടായ് സ്വദേശി സജ്മീർ എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളായ മുഹമ്മദ് ദിൽഷാദും സജ്മീറും നേരത്തെയും ലഹരി മരുന്ന് കടത്ത് കേസുകളിൽ പ്രതികളായി ജയിൽവാസം അനുഭവിച്ചവരാണ്. ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം വീണ്ടും ലഹരി വിതരണത്തിൽ സജീവമാകുകയായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി.
മഞ്ചേരി, അരീക്കോട് മേഖലകളിലെ ലഹരി വിതരണത്തിന്റെ പ്രധാന കേന്ദ്രങ്ങൾ ഇവരുടെ നിയന്ത്രണത്തിലാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും അന്വേഷണം തുടരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

