കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി; സാമ്പത്തിക തർക്കത്തെ തുടർന്നെന്ന് സൂചന
കോഴിക്കോട് ∙ കൊടുവള്ളിയിൽ ആയുധങ്ങളുമായി കാറിലെത്തിയ സംഘം വീട്ടിൽനിന്നു യുവാവിനെ തട്ടിക്കൊണ്ടുപോയി. വൈകിട്ട് നാലുമണിയോടെയാണ് സംഭവം.
കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ റഷീദിന്റെ മകൻ അനൂസ് റോഷനെയാണ് (21) സംഘം തട്ടിക്കൊണ്ടുപോയത്.
Also Read
കെഎൽ 65 എൽ 8503 നമ്പർ കാറിലാണ് ആയുധങ്ങളുമായി സംഘം വീട്ടിലെത്തിയത്. ഈ നമ്പറിലുള്ള കാറിൽ യുവാവുമായി കടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ ഒരു കടയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
ഈ ദൃശ്യങ്ങൾ അടിസ്ഥാനമാക്കി കൊടുവളളി പൊലീസ് സമീപപ്രദേശങ്ങളിൽ തിരച്ചിൽ ശക്തമാക്കി. തട്ടിക്കൊണ്ടുപോയ അനൂസ് റോഷന്റെ സഹോദരൻ അജ്മൽ റോഷൻ വിദേശത്താണ്.
ഇയാളുമായുളള സാമ്പത്തിക തർക്കത്തെ തുടർന്നാണ് അനൂസിനെ അക്രമിസംഘം തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

