പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ, സംഘടനാ സംവിധാനത്തിൽ സമൂലമായ മാറ്റങ്ങൾ വരുത്താൻ കോൺഗ്രസ് ഒരുങ്ങുന്നു.
ഇതിന്റെ ഭാഗമായി എഐസിസി സെക്രട്ടറിമാരുടെ പട്ടികയിൽ വലിയ തോതിലുള്ള അഴിച്ചുപണി ഉടൻ ഉണ്ടാകുമെന്നാണ് ഹൈക്കമാൻഡ് നൽകുന്ന സൂചനകൾ. വരാനിരിക്കുന്ന പ്രഖ്യാപനങ്ങളുടെ മുന്നോടിയായി, നിലവിലുള്ള സെക്രട്ടറിമാരുടെ പ്രത്യേക യോഗം പാർട്ടി നേതൃത്വം വിളിപ്പിച്ചിരുന്നു.
മോശം പ്രകടനം കാഴ്ചവെച്ച ഭാരവാഹികൾക്ക് തൽസ്ഥാനം നഷ്ടപ്പെടുമെന്ന ശക്തമായ സന്ദേശമാണ് ഇതിലൂടെ നൽകിയിരിക്കുന്നത്. ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് പകുതിയോളം പേർക്ക് സ്ഥാനം നഷ്ടപ്പെടാനാണ് സാധ്യത.
നിലവിൽ 64 എഐസിസി സെക്രട്ടറിമാർ ആണ് പാർട്ടിയിലുള്ളത്. ഇവരിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ചിലരെ മുൻപ് തന്നെ നിർണായക സംസ്ഥാനങ്ങളുടെ ചുമതലകളിലേക്ക് നിയോഗിച്ചിരുന്നു.
ഇതിനിടയിൽ, എഐസിസി സെക്രട്ടറിമാരുടെ പട്ടികയിലുള്ള പി.സി. വിഷ്ണുനാഥ്, റോജി എം.
ജോൺ എന്നിവർ കേരളത്തിൽ മന്ത്രിമാരായതിനാൽ പുതിയ പട്ടികയിൽ നിന്ന് ഇവർ സ്വാഭാവികമായും ഒഴിവാക്കപ്പെടും. പുതിയ സെക്രട്ടറിമാരെ തിരഞ്ഞെടുക്കുന്നതിന്റെ മുന്നോടിയായി 160 പേരെ കഴിഞ്ഞയാഴ്ച ഡൽഹിയിലേക്ക് വിളിപ്പിച്ച് അഭിമുഖം നടത്തിയിരുന്നു.
കേരളത്തിൽ നിന്നുള്ള ഒരു മുൻ എംഎൽഎ ഉൾപ്പെടെയുള്ളവർ ഈ കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയിരുന്നു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ.സി.
വേണുഗോപാൽ, പ്രിയങ്ക ഗാന്ധി എന്നിവരുടെ നേതൃത്വത്തിലാണ് അഭിമുഖങ്ങൾ പൂർത്തിയായത്. കൂടാതെ, എഐസിസി ഭാരവാഹികൾ മുതൽ മണ്ഡലതലം വരെയുള്ള മുഴുവൻ പാർട്ടി നേതാക്കളുടെയും പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി പുതിയൊരു സംവിധാനം കൂടി കോൺഗ്രസ് നടപ്പിലാക്കാൻ ഒരുങ്ങുന്നുണ്ട്.
പാർട്ടി പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തുന്ന ആരെയും ഇനി പദവികളിൽ തുടരാൻ അനുവദിക്കില്ലെന്ന് നേതൃത്വം കശനിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

