കാസർകോട് യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രതികളായ ലഹരിക്കടത്ത് കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി ഉത്തരവായി. ചന്തേര ഇൻസ്പെക്ടർ എം വി ഷിജുവിനെയാണ്യാണ് പൊലീസ് വകുപ്പ് മാറ്റിയത്.
പുതിയ ചുമതല ചന്തേര എസ്ഐ വിഷ്ണു എസ് നായർക്കാണ് നൽകിയിട്ടുള്ളത്. മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ള വ്യക്തി ഈ കേസിൽ മുഖ്യപ്രതിയായി ഉൾപ്പെട്ടിട്ടുണ്ടെന്നും, എന്നാൽ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) രൂപീകരിക്കാത്തതിൽ വ്യാപകമായ വിമർശനങ്ങൾ ഉയരുന്നതിനിടയിലാണ് ഈ നടപടി ഉണ്ടായിരിക്കുന്നത്.
ഇൻസ്പെക്ടർമാരുടെ സ്ഥലംമാറ്റ ഉത്തരവ് കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് പുറത്തുവന്നത്. പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് തിങ്കളാഴ്ച ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ സമർപ്പിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി ഈ ഉദ്യോഗസ്ഥ മാറ്റം നടന്നിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

