അലാസ്ക (യുഎസ്) ∙ യുഎസ് പ്രസിഡന്റ്
റഷ്യൻ പ്രസിഡന്റ്
തമ്മിൽ അലാസ്കയിൽ നടക്കുന്ന ചർച്ചയിൽ പങ്കെടുക്കാൻ റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവ് യുഎസിൽ എത്തിയത് ‘സിസിസിപി’ (CCCP) എന്നെഴുതിയ ടീ ഷർട്ട് ധരിച്ച്. മൂന്നര വർഷമായി തുടരുന്ന യുക്രെയ്ൻ – റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള മാർഗം തേടി നടത്തുന്ന ചർച്ചയിൽ പങ്കെടുക്കാൻ ‘സിസിസിപി’ എന്നെഴുതിയ ടീ ഷർട്ട് ധരിച്ച് റഷ്യൻ വിദേശകാര്യമന്ത്രി യുഎസിൽ എത്തിയത് ലോകശ്രദ്ധ നേടി.
സിസിസിപി (CCCP) എന്നത് യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്സ് (Union of Soviet Socialist Republics) അഥവാ യുഎസ്എസ്ആർ (USSR) എന്നതിന്റെ റഷ്യൻ ഭാഷയിലെ ചുരുക്കപ്പേരാണ്.
1991ൽ 15 പുതിയ രാജ്യങ്ങളായി പിരിയുന്നതിനു മുൻപ്, സോവിയറ്റ് യൂണിയൻ എന്നറിയപ്പെട്ടിരുന്ന യുഎസ്എസ്ആറിന്റെ ഭാഗമായിരുന്നു യുക്രെയ്ൻ. ലോകരാജ്യങ്ങൾക്കിടയിലുണ്ടായിരുന്ന റഷ്യയുടെ പഴയ തലപ്പൊക്കത്തെ സൂചിപ്പിച്ചാവാം സോവിയറ്റ് കാലഘട്ടത്തോടുള്ള ദേശീയതയുടെയും ഗൃഹാതുരത്വത്തിന്റെയും വികാരങ്ങൾ പ്രതിഫലിപ്പിക്കുന്ന ടീ ഷർട്ട് ലാവ്റോവ് ധരിച്ചെത്തിയത് എന്ന തരത്തിലാണ് ചർച്ചകൾ കൊഴുക്കുന്നത്.
റഷ്യയുടെ സ്വത്വത്തെയും പരമാധികാരത്തെയും ഊന്നിപ്പറയാനാണ് സോവിയറ്റ് യൂണിയന്റെ റഷ്യൻ ചുരുക്കപ്പേരായ CCCP (USSR) എന്നെഴുതിയ ടീ ഷർട്ട് ധരിച്ചതിലൂടെ ലാവ്റോവ് സൂചിപ്പിക്കുന്നതെന്നാണ് വ്യാഖ്യാനം.
ചർച്ചയിൽ റഷ്യ അതിന്റെ താൽപ്പര്യങ്ങൾ വിട്ടുവീഴ്ച ചെയ്യില്ലെന്നും സ്വന്തം നിബന്ധനകൾക്ക് അനുസൃതമായി ചർച്ചകളിൽ പങ്കെടുക്കുമെന്നും ഉറച്ച നിലപാട് നിലനിർത്തുമെന്നും യുഎസിന് സൂചന നൽകുന്നതാണ് ലാവ്റോവിന്റെ USSR ടി ഷർട്ടെന്നാണ് വിലയിരുത്തൽ.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @franakviacorka എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

