തൃശൂർ അന്നമനട കെഎസ്ഇബി സെക്ഷൻ ഓഫീസിൽ അതിക്രമിച്ചു കയറി ഉദ്യോഗസ്ഥനെ മർദ്ദിച്ച സംഭവത്തിൽ അഞ്ചുപേർ പിടിയിൽ. വെണ്ണൂർ സ്വദേശികളായ മണി, അഭിജിത്ത്, അരുൺ, കമലേഷ്, ഗിരീഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഫുട്ബോൾ ലോകകപ്പ് മത്സരത്തിന് മുന്നോടിയായി വൈദ്യുതി തടസ്സപ്പെട്ടതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി.
ഓഫീസ് കെട്ടിടത്തിലേക്ക് ഇരച്ചുകയറിയ സംഘം വടികൊണ്ട് ക്യാബിനുകൾ അടിച്ചുതകർക്കുകയായിരുന്നു. ഈ അക്രമത്തിനിടെ കെഎസ്ഇബി ജീവനക്കാരനായ നിധിന് പരിക്കേറ്റു.
സെമി ഫൈനൽ മത്സരത്തിനിടെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനെത്തുടർന്നുണ്ടായ തർക്കമാണ് ഒടുവിൽ അക്രമത്തിൽ കലാശിച്ചത്. പ്രതികളെ കസ്റ്റഡിയിലെടുത്ത പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

