മ്യാൻമറിൽ നിന്ന് യാത്ര തിരിച്ച രണ്ട് ബോട്ടുകൾ കടലിൽ മുങ്ങിയതിനെത്തുടർന്ന് അഞ്ഞൂറിലധികം ആളുകൾ മരണപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റോഹിങ്ക്യൻ അഭയാർത്ഥികളുമായി സഞ്ചരിക്കുകയായിരുന്ന ബോട്ടുകളാണ് അപകടത്തിൽപ്പെട്ടത്.
ഈ ദശകത്തിലെ മേഖലയിലെ ഏറ്റവും വലിയ സമുദ്ര ദുരന്തമാണിതെന്ന് ഐക്യരാഷ്ട്ര സഭ വിലയിരുത്തുന്നു. ജൂൺ അവസാനവാരത്തോടെ മ്യാൻമറിലെ രാഖൈൻ സംസ്ഥാനത്ത് നിന്നാണ് ഈ ബോട്ടുകൾ യാത്ര തിരിച്ചതെന്നാണ് ലഭ്യമായ വിവരം.
അയൽരാജ്യമായ ബംഗ്ലാദേശിലെ അഭയാർത്ഥി ക്യാമ്പുകളിൽ നിന്ന് മടങ്ങിയവരും ബോട്ടിലുണ്ടായിരുന്നു. യുഎൻ ഏജൻസികളുടെ കണക്കനുസരിച്ച്, 250-ൽ അധികം യാത്രക്കാരുമായി സഞ്ചരിച്ച ബോട്ടുകളാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽപ്പെട്ടവരുടെ എണ്ണം ഇനിയും ഉയർന്നേക്കാമെന്ന് ഐക്യരാഷ്ട്ര സഭ ആശങ്ക പ്രകടിപ്പിച്ചു. ദുരന്തത്തിൽപ്പെട്ടവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി തെരച്ചിൽ നടപടികൾ തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

