നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ നടൻ ടിനി ടോമിന് മുൻകൂർ ജാമ്യം ലഭിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ജാമ്യം ലഭിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ താരം തന്റെ പ്രതികരണം വ്യക്തമാക്കി. “ദൈവത്തിന് സത്യം അറിയാം അവിടുന്ന് നമുക്കുവേണ്ടി പോരാടും.
ആവേ മരിയ. കൃപാസനം വിശ്വാസി” എന്ന കുറിപ്പോടെ മാതാവിന്റെ രൂപത്തിൽ സ്പർശിക്കുന്ന ചിത്രമാണ് ടിനി ടോം പങ്കുവെച്ചത്.
കടവന്ത്ര പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ സ്ത്രീത്വത്തെ അപമാനിക്കൽ, വർഗീയമായി അധിക്ഷേപിക്കൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അൻസിബ ഹസൻ ആദ്യം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും അന്ന് കേസെടുത്തിരുന്നില്ല.
തുടർന്ന് നടി കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ മാസം 30-ാം തീയതിയാണ് അൻസിബയുടെ പരാതിയിൽ കേസെടുക്കാൻ എറണാകുളം ജില്ലാ സെഷൻസ് കോടതി പോലീസിന് നിർദ്ദേശം നൽകിയത്.
തന്നെ ജിഹാദിയെന്ന് വിളിച്ചുവെന്നും, മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചുവെന്നും, അവിഹിത ബന്ധമുണ്ടെന്ന് പ്രചരിപ്പിച്ചുവെന്നും ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് അൻസിബ നടനെതിരെ ഉന്നയിച്ചിരിക്കുന്നത്. കേസിന്റെ തുടർനടപടികളുടെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥർ ടിനി ടോമിനെ ചോദ്യം ചെയ്യുമെന്ന സൂചനകൾ പുറത്തുവന്നിരുന്നു.
ഈ സാഹചര്യത്തിലാണ് താരം മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

