പാലക്കാട്: ഒലവക്കോട് ജംക്ഷൻ ബസ് സ്റ്റോപ്പിനു സമീപത്തെ ആൽമരം മുറിക്കുന്നതിനിടെ പക്ഷിക്കുഞ്ഞുങ്ങൾ ചത്ത സംഭവത്തിൽ വനംവകുപ്പ് കേസെടുത്തു. സംഭവത്തിൽ ഉൾപ്പെട്ട
മൂന്ന് തൊഴിലാളികൾക്കെതിരെയാണ് നിയമനടപടികൾ സ്വീകരിച്ചിരിക്കുന്നത്. മരം മുറിക്കാൻ നിർദ്ദേശം നൽകിയവർക്കെതിരെയും വരുംദിവസങ്ങളിൽ കർശന നടപടിയുണ്ടാകുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് പാലക്കാട് ജംക്ഷൻ റെയിൽവേ സ്റ്റേഷനു സമീപത്തെ ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള ആൽമരത്തിന്റെ കൊമ്പുകൾ മുറിച്ചു മാറ്റിയത്. ഇതിനിടെ മരത്തിലുണ്ടായിരുന്ന കൂടുകൾ തകർന്നു താഴെ വീഴുകയായിരുന്നു.
വനംവകുപ്പിന്റെ ഷെഡ്യൂൾ-4 വിഭാഗത്തിൽപെട്ട മൂന്ന് നീർക്കാക്കക്കുഞ്ഞുങ്ങളും എട്ടു കൊക്കിൻകുഞ്ഞുങ്ങളുമാണ് അപകടത്തിൽ ചത്തത്.
പന്ത്രണ്ട് നീർക്കാക്കക്കുഞ്ഞുങ്ങളെയും പത്ത് കൊക്കിൻകുഞ്ഞുങ്ങളെയും വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. നിയമപരമായ നിബന്ധനകൾ
മരങ്ങളോ കൊമ്പുകളോ മുറിക്കാൻ ഔദ്യോഗിക അനുമതിയുണ്ടെങ്കിൽ പോലും, അവയിൽ പക്ഷികളുടെ കൂടുകളോ കുഞ്ഞുങ്ങളോ ഉണ്ടെങ്കിൽ പ്രസ്തുത പക്ഷികൾ ഒഴിഞ്ഞുപോയ ശേഷം മാത്രമേ മുറിക്കാൻ പാടുള്ളൂ എന്നാണ് സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന്റെ കർശന നിർദ്ദേശം.
കൂടാതെ, മരം മുറിക്കുന്നതിന് ട്രീ കമ്മിറ്റിയുടെ മുൻകൂർ അനുമതി കൂടി നിർബന്ധമാണ്. അതേസമയം, പ്രദേശത്ത് കൊക്കുകളുടെ ശല്യം രൂക്ഷമാണെന്നും, അപകടാവസ്ഥയിലായിരുന്ന മരക്കൊമ്പുകൾ മുറിച്ചുനീക്കണമെന്നാവശ്യപ്പെട്ട് നഗരസഭയിൽ പരാതി നൽകിയിരുന്നതായും പ്രദേശവാസികൾ പറയുന്നു.
എന്നാൽ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയൊന്നുമുണ്ടായില്ലെന്നും നാട്ടുകാർ ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

