മലയാള സിനിമയുടെ സംഗീത ലോകത്ത് പുതിയ തരംഗം സൃഷ്ടിച്ച് ‘ഡിസ്കോ’ എന്ന ചിത്രത്തിലെ ഗാനം. ചിത്രത്തിലെ ‘ഇതിന്നോ ആദമേ..’ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം യൂട്യൂബിൽ 8 മില്ല്യണിലേറെ കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്.
സംഗീത സംവിധായകൻ മണികണ്ഠൻ അയ്യപ്പയുടെ ഈണത്തിൽ ഒരുങ്ങിയ ഗാനത്തിൽ ചെമ്പൻ വിനോദ്, ദേവ് മോഹൻ, ലുക്മാൻ, ആന്റണി പെപ്പെ എന്നിവരുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പരമ്പരാഗത മാർഗംകളി താളങ്ങളെയും നാടൻ ശൈലികളെയും സമന്വയിപ്പിച്ച് ഒരുക്കിയ ഈ ഗാനം റാപ്പ് ബീറ്റുകളുമായാണ് പ്രേക്ഷകരിലേക്ക് എത്തിയത്.
നവതലമുറയുടെ സംഗീത ട്രെൻഡുകൾ പൂർണ്ണമായും ഉൾക്കൊണ്ടാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ചെമ്പൻ വിനോദ് ജോസ്, ഹിംന ഹിളാരി, ഹിനിത ഹിളാരി, നൗഷാദ് തൃശ്ശൂർ, മണികണ്ഠൻ അയ്യപ്പ, റോക്കി ഫുവോക്കോ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
അബിൻ പോൾ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ച വരികൾക്ക് പിന്നിൽ സുഹൈൽ കോയയും ലെമയും ആണ്. നവംബർ 6ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.
ചെമ്പോസ്കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദും, ഫാർസ് ഫിലിംസിന്റെ അഹമ്മദ് ഗോൾച്ചനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിലെ താരങ്ങളുടെ ലുക്കുകളും ഇതിനകം വലിയ ചർച്ചയായിട്ടുണ്ട്.
സിനിമയുടെ സാങ്കേതിക വിഭാഗത്തിലും പ്രമുഖർ അണിനിരക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

