ചേർത്തലയിൽ പ്രഭാത സവാരിക്കിടെയുണ്ടായ വാഹനാപകടത്തിൽ റിട്ടയേർഡ് കെഎസ്ആർടിസി ഡ്രൈവർക്ക് ദാരുണാന്ത്യം. ചേർത്തല തെക്ക് പഞ്ചായത്ത് ആലുങ്കൽ സൗപർണിക വിലാസത്തിൽ സതീശ കുമാരപിള്ള (സതീഷ് കുമാർ – 65) ആണ് മരിച്ചത്.
കൂടെ നടക്കാനിറങ്ങിയ സുഹൃത്തിനും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. തിങ്കൾ പുലർച്ചെ അർത്തുങ്കൽ–തൈക്കൽ റോഡിൽ വെച്ചാണ് സംഭവം.
ഇവർ നടന്നുപോകുമ്പോൾ അമിതവേഗതയിൽ എത്തിയ ഇൻസുലേറ്റഡ് വാൻ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ സതീഷ് കുമാറും സുഹൃത്ത് മുരളീധരനും റോഡിലേക്ക് തെറിച്ചുവീണു.
ഗുരുതരമായി പരുക്കേറ്റ സതീഷ് കുമാറിനെ ഉടൻ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് തുറവൂർ താലൂക്ക് ആശുപത്രിയിൽ അടിയന്തര ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ ഇതിനകം നടന്നു. ആശദേവി ആണ് ഭാര്യ.
അമൽ, അതുൽ എന്നിവർ മക്കളും റവീണ മരുമകളുമാണ്. അപകടത്തിൽ പരുക്കേറ്റ മുരളീധരൻ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അദ്ദേഹത്തിന്റെ പരുക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

