മിനിസ്ക്രീൻ പരമ്പരകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് സൂരജ് സൺ. ‘പാടാത്ത പൈങ്കിളി’ എന്ന പരമ്പരയിലെ ‘ദേവ’ എന്ന കഥാപാത്രത്തിലൂടെയാണ് താരം അഭിനയരംഗത്ത് ശ്രദ്ധേയമായ ചുവടുവെപ്പ് നടത്തിയത്.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ സ്വന്തം കുടുംബാംഗത്തെപ്പോലെ പ്രേക്ഷകർ സൂരജിനെ ചേർത്തുനിർത്തി. ചില വ്യക്തിപരമായ കാരണങ്ങളാൽ അഭിനയത്തിൽ നിന്ന് ഇടവേള എടുത്തപ്പോഴും ആരാധകരുടെ വലിയ പിന്തുണ താരത്തിന് ലഭിച്ചിരുന്നു.
അഭിനയത്തിന് പുറമേ മോട്ടിവേഷണൽ വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളിലും താരം സജീവമാണ്. സിനിമയെന്ന തന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള യാത്രയിലാണ് അദ്ദേഹം.
തന്റെ മാതാപിതാക്കളുമായി അതീവ അടുപ്പം സൂക്ഷിക്കുന്ന വ്യക്തിയാണ് സൂരജ്. സോഷ്യൽ മീഡിയയിൽ മാതാപിതാക്കൾക്കൊപ്പമുള്ള വിശേഷങ്ങൾ അദ്ദേഹം പതിവായി പങ്കുവെക്കാറുണ്ട്.
അടുത്തിടെയായിരുന്നു താരത്തിന്റെ പിതാവ് അന്തരിച്ചത്. പിതാവിന്റെ വിയോഗം ഏൽപ്പിച്ച ആഘാതവും വേദനയും പങ്കുവെച്ചുകൊണ്ട് താരം സമൂഹമാധ്യമങ്ങളിൽ കുറിച്ച വരികൾ പ്രേക്ഷകരുടെയും സഹപ്രവർത്തകരുടെയും കണ്ണുനിറയ്ക്കുകയാണ്.
പിതാവിനെ അനുസ്മരിച്ചുകൊണ്ട് സൂരജ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത് ഇങ്ങനെ: “അച്ഛാ… ജീവിതത്തിൽ ഞാൻ തോറ്റ ദിവസങ്ങളിലും ‘നിനക്ക് കഴിയും’ എന്ന് അശ്വസിപ്പിച്ച ഒരാൾ അച്ഛൻ ആയിരുന്നു… ഞാൻ ജയിച്ചപ്പോൾ, എന്നെക്കാൾ കൂടുതൽ അഭിമാനത്തോടെ നിന്ന മനുഷ്യൻ… എത്ര വളർന്നാലും അച്ഛൻ്റെ കണ്ണിൽ ഞാൻ കുഞ്ഞ് തന്നെയായിരുന്നു… ഇന്ന് നിങ്ങളില്ലാത്ത ലോകത്ത് ജീവിക്കുകയാണ്… പക്ഷേ മനസ് ഇന്നും അച്ഛനെ അന്വേഷിച്ചുകൊണ്ടിരിക്കുന്നു…” മറ്റൊരു കുറിപ്പിൽ പിതാവിനോടുള്ള സ്നേഹം അദ്ദേഹം ഇങ്ങനെ വെളിപ്പെടുത്തി: “ഇന്നലെ വരെ ഒരു വിളിക്ക് ഒപ്പമുണ്ടായിരുന്ന അച്ഛൻ… എന്റെ ഓരോ സ്വപ്നങ്ങൾക്കും പിന്നിൽ നിന്ന കരുത്ത്… ഞാൻ തളർന്നപ്പോൾ കൈപിടിച്ച് ഉയർത്തിയ മനുഷ്യൻ… ഇന്ന് ഓർമ്മകളിൽ മാത്രം ജീവിക്കുന്നു… ഒരു മകന് നികത്താനാകാത്ത ഏറ്റവും വലിയ നഷ്ടം, അച്ഛന്റെ ശൂന്യത തന്നെയാണ്…”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

