അമേരിക്കൻ വ്യോമസേനയുടെ തന്ത്രപ്രധാനമായ ബി-52 സ്ട്രാറ്റോഫോർട്രെസ് ബോംബർ വിമാനം കാലിഫോർണിയയിലെ എഡ്വേർഡ്സ് വ്യോമസേനാ താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നുവീണു. അപകടവിവരമറിഞ്ഞ ഉടൻ തന്നെ അടിയന്തര രക്ഷാപ്രവർത്തക സംഘം സംഭവസ്ഥലത്തെത്തിയിട്ടുണ്ടെന്നും നിലവിൽ തുടർനടപടികൾ പുരോഗമിക്കുകയാണെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.
അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന ക്രൂ അംഗങ്ങളുടെ അവസ്ഥയെക്കുറിച്ചോ, അപകടത്തിന്റെ യഥാർത്ഥ കാരണത്തെക്കുറിച്ചോ ഉള്ള കൃത്യമായ വിവരങ്ങൾ ഇതുവരെ ലഭ്യമല്ല. “There are reports of a U.S.
Air Force B-52 bomber crashing shortly after takeoff from Edwards Air Force Base. pic.twitter.com/8cxZiZ0pfz— Turbine Traveller (@Turbinetraveler) June 15, 2026” എന്നിങ്ങനെയാണ് ഇതുസംബന്ധിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ.
ലോസ് ഏഞ്ചൽസിന് വടക്കുകിഴക്കായി പടിഞ്ഞാറൻ മൊജാവേ മരുഭൂമിയിലാണ് ഈ സൈനിക കേന്ദ്രം സ്ഥിതി ചെയ്യുന്നത്. അപകടസ്ഥലത്ത് നിന്ന് ലഭിക്കുന്ന ആകാശദൃശ്യങ്ങളിൽ വിമാനം തകർന്നുവീണ ഭാഗത്ത് കനത്ത പുകയും കരിഞ്ഞ അടയാളങ്ങളും ദൃശ്യമാണ്.
ബോയിംഗ് കമ്പനി നിർമ്മിച്ച ഈ അത്യാധുനിക യുദ്ധവിമാനം ദീർഘദൂര ആക്രമണങ്ങൾക്കും കനത്ത പ്രഹരശേഷിയുള്ള യുദ്ധമുറകൾക്കും വേണ്ടി ഉപയോഗിക്കുന്ന ഒന്നാണ്. ആണവായുധങ്ങൾ ഉൾപ്പെടെ ഏകദേശം 70,000 പൗണ്ട് (ഏകദേശം 31,750 കിലോഗ്രാം) ഭാരം വഹിക്കാൻ ശേഷിയുള്ള ഈ വിമാനത്തിന് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 110 മില്യൺ ഡോളർ (ഏകദേശം 1,065 കോടി രൂപ) വിലമതിക്കുന്നുണ്ട്.
സാധാരണയായി അഞ്ച് അംഗങ്ങളടങ്ങുന്ന സംഘമാണ് ഈ വിമാനങ്ങളിൽ ഉണ്ടാകാറുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

