മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഗായികയും അവതാരകയുമാണ് റിമി ടോമി. റിയാലിറ്റി ഷോകളിലൂടെ കലാരംഗത്തെത്തിയ താരം, തന്റെ തനതായ ശൈലിയിലൂടെ പ്രേക്ഷക മനസ്സുകളിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു.
സാമൂഹിക മാധ്യമങ്ങളിൽ സജീവമായ റിമി പങ്കുവെക്കുന്ന വിശേഷങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ആരാധകർ നൽകുന്നത്. റിമിയെപ്പോലെ തന്നെ അവരുടെ കുടുംബാംഗങ്ങളും വ്ളോഗുകളിലൂടെയും മറ്റും പ്രേക്ഷകർക്ക് സുപരിചിതരാണ്.
ഏറ്റവും ഒടുവിലായി ഒരു ചാനൽ പരിപാടിക്കിടെ തന്റെ അമ്മയെക്കുറിച്ച് റിമി ടോമി നടത്തിയ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. തന്റെ കലാപരമായ കഴിവുകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
“എനിക്ക് കിട്ടിയിരിക്കുന്ന പാട്ട്, ഡാൻസ്, തമാശ എല്ലാം മമ്മിയുടെ കുടുംബത്തിൽ നിന്നാണ്. ഞാൻ എന്തൊക്കെ ചെയ്യുന്നുവോ അതിന്റെ സകല ഉത്തരവാദിത്വവും എന്റെ അമ്മയ്ക്ക് മാത്രമുള്ളതാണ്.
നിങ്ങൾ എന്നെ മാത്രം പറഞ്ഞാൽ പോരാ”, എന്ന് റിമി തമാശരൂപേണ പറഞ്ഞു. തന്റെ അമ്മയുടെ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ആവേശവും തന്നെ അത്ഭുതപ്പെടുത്താറുണ്ടെന്ന് താരം കൂട്ടിച്ചേർത്തു.
ഇതുമായി ബന്ധപ്പെട്ട് റിമി പറഞ്ഞത് ഇങ്ങനെ: “മമ്മി ഇപ്പോൾ ചെയ്യുന്ന ചില കാര്യങ്ങൾ എനിക്ക് ഒരുപാട് പ്രചോദനമാകുന്നുണ്ട്. പപ്പ മരിച്ചു.
മമ്മിയുടെ ഉത്തരവാദിത്വങ്ങളെല്ലാം കഴിഞ്ഞു. വീട്ടിൽ കൊച്ചുമക്കൾ അടക്കം എല്ലാവരുമുണ്ട്.
പെട്ടന്ന് എല്ലാവരും ജോലിയും മറ്റുമായി അവരവരുടെ വഴക്ക് പോയി കഴിഞ്ഞാൽ മമ്മി തനിച്ചാകും. ഒറ്റപ്പെടൽ വന്നെന്ന് തോന്നി കഴിഞ്ഞാൽ ഡാൻസ് പ്രോഗ്രാം ഒന്നുമില്ലെങ്കിലും ഏതെങ്കിലും ഒരു ഡാൻസ് ടീച്ചറെ വിളിച്ച് എവിടെ എങ്കിലും ഒരു പരിപാടിയുണ്ടോയെന്ന് അങ്ങോട്ട് ചോദിച്ചിട്ട് ഞാനും പങ്കെടുക്കാമെന്നു പറയും.
മമ്മിയുടെ ആ ഉത്സാഹം എനിക്ക് ഇഷ്ടമാണ്. സ്റ്റേജ് ഷോകൾ ഒരുപാട് കിട്ടുമെന്ന് കരുതിയൊന്നുമല്ല മമ്മി പോകുന്നത്.
അങ്ങോട്ട് പൈസ മുടക്കി പോകുന്നത് ഒരു ആഗ്രഹത്തിന്റെ പുറത്താണ്. ഇനി സമയം ഇല്ലെന്നാണ് മമ്മി പറയുന്നത്.
അറുപതായി ഇനി എനിക്ക് അധികം സമയമില്ല എന്നൊക്കെ പറയും. ഒറ്റ ദിവസം പോലും കളയാനില്ല എന്നൊക്കെയാണ് മമ്മി പറയാറുള്ളത്.
മമ്മിക്കുള്ള ആ ഒരു സ്പരിറ്റ് നമുക്ക് എല്ലാവർക്കും വേണം.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

