കോട്ടയം കുമരകത്തെ പ്രമുഖ പഞ്ചനക്ഷത്ര റിസോർട്ടായ ‘ദ് സൂരി കുമരകം കേരള റിസോർട്ട് ആൻഡ് സ്പാ’, ഐടിസി ഹോട്ടൽസ് ഏറ്റെടുത്തു. 205 കോടി രൂപയ്ക്കാണ് ഇടപാട് പൂർത്തിയായത്.
ഐടിസി ഹോട്ടൽസ് സംസ്ഥാനത്ത് സ്വന്തമാക്കുന്ന ആദ്യത്തെ റിസോർട്ടാണിത്. കമ്പനിയുടെ അത്യാഡംബര റിസോർട്സ് വിഭാഗത്തിന്റെ ഭാഗമായാണ് ഇനി ഈ ഹോട്ടൽ പ്രവർത്തിക്കുക.
ഈ വർഷം ജൂൺ മാസത്തോടെ റിസോർട്ടിലെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. തുടർന്ന് നവംബറോടെ ഹോട്ടലിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
വേമ്പനാട് കായൽത്തീരത്ത് 18 ഏക്കർ വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന ഈ റിസോർട്ടിൽ 38 വില്ലകളും കോട്ടേജുകളും ഉൾപ്പെടെ 72 മുറികളുണ്ട്. അഞ്ച് ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന കൃത്രിമ ലഗൂൺ ഈ റിസോർട്ടിന്റെ പ്രധാന സവിശേഷതയാണ്.
കൂടാതെ, ഒരു പുതിയ റസ്റ്ററന്റ് കൂടി ഇവിടെ നിർമിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. കേരളത്തിലെ വിനോദസഞ്ചാര മേഖലയിലെ വളർച്ചാ സാധ്യതകൾ മുൻനിർത്തി തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഐടിസി ഈ ഏറ്റെടുക്കൽ നടത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

