ഗസ സിറ്റിയിൽ ഹമാസിൻ്റെ സൈനിക വിഭാഗമായ അൽ-ഖസ്സാം ബ്രിഗേഡ്സിൻ്റെ തലവൻ ഇസ്സുദ്ദീൻ അൽ-ഹദ്ദാദിനെ ലക്ഷ്യമിട്ട് ഇസ്രായേൽ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തി. വെള്ളിയാഴ്ച വൈകുന്നേരമാണ് ആക്രമണം നടന്നത്.
ഒക്ടോബർ 7-ലെ ആക്രമണത്തിൻ്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളാണ് ഇദ്ദേഹമെന്ന് ഇസ്രായേൽ ആരോപിക്കുന്നു. ഗാസ സിറ്റിയിലെ റിമാൽ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു അപ്പാർട്ട്മെൻ്റിന് നേരെയായിരുന്നു ആക്രമണം.
ഇതിനു പുറമെ, ഒരു വാഹനത്തെ ലക്ഷ്യമാക്കി ഇസ്രായേൽ ഡ്രോൺ ആക്രമണവും നടത്തി. സംഭവത്തിൽ ഇതുവരെ ഏഴ് പേർ കൊല്ലപ്പെടുകയും അമ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പലസ്തീൻ മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു.
പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെയും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സിൻ്റെയും നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് ഓപ്പറേഷൻ നടന്നതെന്ന് ഇസ്രായേൽ പ്രതിരോധ സേന വ്യക്തമാക്കി. ആക്രമണം വിജയകരമാണെന്നും ഇസ്സുദ്ദീൻ അൽ-ഹദ്ദാദ് കൊല്ലപ്പെട്ടിട്ടുണ്ടാകാനാണ് സാധ്യതയെന്നും ഇസ്രായേൽ സുരക്ഷാ ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു.
എന്നാൽ, ഇതുവരെ ഹമാസ് ഇതിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. ഗാസയിലെ സൈനിക കമാൻഡർമാരെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രായേൽ ഈ നീക്കം നടത്തിയത്.
മുൻപും ഹദ്ദാദിനെ വധിക്കാൻ സമാനമായ രീതിയിൽ ഇസ്രായേൽ പലതവണ ശ്രമങ്ങൾ നടത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

