സംസ്ഥാനത്ത് യുഡിഎഫിന്റെ നേതൃത്വത്തിൽ മികച്ചൊരു മന്ത്രിസഭ അധികാരത്തിൽ വരുമെന്ന ശുഭാപ്തിവിശ്വാസം പങ്കുവെച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. വരാനിരിക്കുന്ന മന്ത്രിസഭ തികച്ചും ജനകീയമായിരിക്കുമെന്നും, ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർണ്ണമായും നിറവേറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസിനുള്ളിൽ നിലനിൽക്കുന്നതായി പുറത്തുനിന്നു തോന്നുന്ന അഭിപ്രായവ്യത്യാസങ്ങൾ മന്ത്രിസഭാ രൂപീകരണത്തോടെ അവസാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയിലെ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കുമെന്നും, മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയ്ക്കുള്ള പരിഭവം ചർച്ചകളിലൂടെ രമ്യമായി പരിഹരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനാധിപത്യപരമായ മര്യാദകൾ പാലിച്ചുകൊണ്ടായിരിക്കും വിഡി സതീശൻ മുഖ്യമന്ത്രിയായി ചുമതലയേറ്റെടുക്കുകയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വെട്ടിച്ചുരുക്കിയ തീരുമാനം സ്വാഗതാർഹമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാൽ, ഭരണഘടനപരമായ ഉത്തരവാദിത്തങ്ങൾ പാലിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ നിലവിലെ ഇടതുപക്ഷ സർക്കാരിന്റെ അവസ്ഥ തന്നെ നേരിടേണ്ടി വരുമെന്നും ചാണ്ടി ഉമ്മൻ മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

