തൃശൂർ: കൊലപാതക ശ്രമക്കേസിൽ രണ്ടുപേരെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. വലപ്പാട് പാട്ടുകുളങ്ങര കോളനിയിൽ കുറുപ്പം വീട്ടിൽ നവീൻ കൃഷ്ണ(19), ഇരിങ്ങാലക്കുട
പൊറത്തിശ്ശേരി വടശ്ശേരി വീട്ടിൽ ശിവപ്രഭു (20) എന്നിവരാണ് അറസ്റ്റിലായത്. വലപ്പാട് പാട്ടുകുളങ്ങര കുന്നത്ത് ശശികുമാറിനെ (47) ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ഇയാളുടെ സഹോദരൻ മുരളീധരൻ, മുരളീധരന്റെ ഭാര്യ രാധ, ഷൺമുഖൻ എന്നിവരെ റോഡിൽ വച്ച് ആക്രമിച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്.
കഴിഞ്ഞ 14 ന് രാത്രി 8.30 നാണ് സംഭവം. വലപ്പാട് പൊലീസ് ഇൻസ്പെക്ടർ എം കെ രമേഷ്, സബ് ഇൻസ്പെക്ടർമാരായ സി എൻ എബിൻ, വിനോദ്കുമാർ, എ എസ് ഐ ഭരതനുണ്ണി, സി പി ഒ പ്രവീൺ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

