
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ ഒന്നായിരുന്നു ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തിരുന്ന സാന്ത്വനം എന്ന സീരിയൽ. നടി ചിപ്പി, ഗോപിക അനിൽ, സജിൻ, രാജീവ് തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരന്ന സീരിയൽ അവസാനിച്ചതിന്റെ സങ്കടത്തിൽ ആയിരുന്നു താരങ്ങളും ആരാധകരും. എന്നാൽ ആരാധകരെ സന്തോഷിപ്പിച്ചുകൊണ്ട് സാന്ത്വനം രണ്ടാം ഭാഗം വരാൻ പോകുകയാണ് എന്ന വാർത്ത ആണ് ഇപ്പോൾ പുറത്തുവരുന്നത്.
ഇത്തരം ഒരു വാർത്ത വന്നതുമുതൽ ആരാധകർ ഏറ്റവും അധികം അന്വേഷിച്ചത് പഴയ താരങ്ങൾ എല്ലാവരും ഈ പരമ്പരയിൽ ഉണ്ടാവുമോ എന്ന് മാത്രമാണ്. ഇതിനുള്ള മറുപടി പറയുകയാണ് സാന്ത്വനത്തിലെ അഞ്ജലി എന്ന കഥാപത്രത്തെ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം നേടിയ ഗോപിക അനിൽ. ജാങ്കോ സ്പേസിനോടായിരുന്നു താരത്തിൻറെ മറുപടി.
“സാന്ത്വനം രണ്ടാം ഭാഗത്തിൽ ഞങ്ങൾ ആരുമില്ല. പുതിയ കഥയും പുതിയ കഥാപാത്രങ്ങളും ആണ്. അത് എന്തുകൊണ്ട് ആണ് എന്ന് ചോദിച്ചാൽ പുതിയ സ്റ്റോറി ആയിട്ട് തന്നെയാണ് അതിനെ മുന്നോട്ട് കൊണ്ടുപോകാൻ ഉദ്ദേശിക്കുന്നത്. പ്രൊമോ വന്നപ്പോൾ രാജീവേട്ടൻ ഉണ്ടായിരുന്നു. രാജീവേട്ടൻ പ്രൊമോ ഷൂട്ടിൽ ഉണ്ടായിരുന്നു എന്ന് ഞാൻ അറിഞ്ഞിരുന്നു. പക്ഷെ ചേട്ടനും സീരിയലിൽ ഉണ്ടാവില്ല. പുതിയ ടീമാണ്. അതിൽ യാതൊരു വിഷമവും ഇല്ല. എല്ലാവരും നന്നായി ചെയ്യട്ടെ” എന്നാണ് ഗോപിക പറഞ്ഞത്.
ഈ കഴിഞ്ഞ ജനുവരിയിൽ സാന്ത്വനം സീരിയൽ ക്ലൈമാക്സിനോട് അടുക്കുമ്പോൾ തന്നെ ആയിരുന്നു ഗോപികയും നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യയുമായുള്ള വിവാഹം നടന്നത്. ആരാധകർ ആഘോഷമാക്കിയ ഈ വിവാഹ ചിത്രങ്ങളും വീഡിയോകളും ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
Last Updated May 15, 2024, 10:28 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]