ഡല്ഹി: എസ്ഐആര് വിവാദങ്ങള്ക്കിടയില് കേരളം ഉള്പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സമഗ്ര വോട്ടര്പട്ടിക പരിഷ്കരണ നടപടികള് ആരംഭിക്കുന്നു. വോട്ടര്പട്ടിക പുതുക്കല് നടപടികള് നവംബറില് ആരംഭിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.
നടപടിക്രമങ്ങളുടെ ഭാഗമായി നവംബര് 12ന് കരട് വോട്ടര്പട്ടിക പ്രസിദ്ധീകരിക്കുന്നതായിരിക്കും. തുടര്ന്ന് വോട്ടര്മാര്ക്ക് തങ്ങളുടെ പരാതികളും അവകാശവാദങ്ങളും ഡിസംബര് 11 വരെ സമര്പ്പിക്കാന് അവസരം ഉണ്ടായിരിക്കുന്നതാണ്.
ഇതിനുശേഷമുള്ള അന്തിമ വോട്ടര്പട്ടിക 2027 ജനുവരി നാല് തിയതി ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. രാജ്യത്തെ 17 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് നവംബറില് ഈ നിര്ണായക നടപടികള് ആരംഭിക്കുന്നത്.
403 അംഗ ഉത്തര്പ്രദേശ് നിയമസഭയുടെ കാലാവധി അടുത്ത വര്ഷം മെയ് 22 ന് അവസാനിക്കാനിരിക്കുകയാണ്. ഇതിനു പുറമെ മണിപ്പൂര്, ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നീ നിയമസഭകളിലേക്കും വോട്ടെടുപ്പ് നടക്കാനിരിക്കുന്നുണ്ട്.
എസ്ഐആറിനെതിരെ ശക്തമായ തെരുവ് പ്രതിഷേധങ്ങളും നിയമപോരാട്ടങ്ങളും നിലനില്ക്കുന്ന പശ്ചാത്തലത്തിലാണ് നിലവിലെ വോട്ടര്പട്ടിക പുതുക്കല് നടപടികള് മുന്നോട്ട് പോകുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

