മണിപ്പൂരിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗുവാഹത്തിയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ശനിയാഴ്ച ഉച്ചകഴിണ്ടായ അക്രമത്തിൽ മ്യാൻമാർ അതിർത്തിയോട് ചേർന്നുള്ള നാഗാ ഭൂരിപക്ഷ മേഖലയായ കംജോഗ് ജില്ലയിലെ കുകി ഗ്രാമമാണ് ലക്ഷ്യമിടപ്പെട്ടത്. ആക്രമണത്തിൽ 35കാരനായ ഷേയ്ഹോഹാവോ ഹാവോകിപ് ആണ് കൊല്ലപ്പെട്ടത്.
പരിക്കേറ്റവരിൽ ഗ്രാമത്തലവനും ഗ്രാമ പഞ്ചായത്ത് അംഗങ്ങളും ഉൾപ്പെടുന്നുണ്ട്. ചസ്സദ് ഗ്രാമത്തലവൻ, ഫുങ്താ ഗ്രാമത്തലവൻ, ചസ്സദ് വില്ലേജ് അതോറിറ്റി സെക്രട്ടറി, വില്ലേജ് അതോറിറ്റി അംഗം എന്നിവർക്കാണ് പരിക്കേറ്റത്.
തനിച്ച് കഴിയുന്ന വ്യക്തിയായതിനാൽ നേരത്തെ 35കാരൻ ഗ്രാമത്തിൽ നിന്ന് ഭീഷണികൾ നേരിടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ ഇയാൾ ഗ്രാമത്തിൽ നിന്ന് ഒളിച്ചോടേണ്ട
അവസ്ഥയും വന്നിരുന്നു. പരിക്കേറ്റവരെ അസം റൈഫിൾസ് സൈനികരാണ് ആശുപത്രിയിലെത്തിച്ചത്.
സംഭവത്തിൽ അധികൃതർ ഇനിയും പ്രതികരിച്ചിട്ടില്ല. എന്നാൽ വിമതരുടെ ആക്രമണത്തിലാണ് 35കാരൻ കൊല്ലപ്പെട്ടതെന്നാണ് കുകി വിഭാഗത്തിലുള്ളവർ അവകാശപ്പെടുന്നത്.
വൈദ്യുതി ലൈനുകളിലെ തകരാറുകൾ 35കാരൻ പരിഹരിക്കാൻ ശ്രമിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് കുകികൾ ആരോപിക്കുന്നത്. കാങ്പോക്പി, കാങ്ജോങ് ജില്ലകളിൽ ഈ വർഷം ഫെബ്രുവരി മുതൽ അക്രമങ്ങൾ രൂക്ഷമായി തുടരുകയാണ്.
ഒക്ടോബർ 9, 10 തീയതികളിൽ കാങ്ജോങ്, കാങ്പോക്പി, ഉഖ്റുൽ ജില്ലകളിലുണ്ടായ ഏറ്റുമുട്ടലുകളിൽ ഒൻപത് പേർ കൊല്ലപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

