വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി വഖഫ് മന്ത്രി എൻ ഷംസുദ്ദീൻ രംഗത്ത്.
നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച് ബോർഡ് പുനഃസംഘടിപ്പിക്കാനാണ് സർക്കാർ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിലെ വഖഫ് ആക്ട് പ്രകാരമല്ല ബോർഡ് പുനഃസംഘടിപ്പിച്ചതെന്ന വാദമുയർത്തി സമർപ്പിക്കപ്പെട്ട
നാല് ഹർജികളുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിർണ്ണായക ഇടപെടലുണ്ടായതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം, നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും മൂലധനച്ചെലവുകൾ നടത്തുന്നതിനും ബുധനാഴ്ച വരെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ, ഈ കാലയളവിൽ ബോർഡിന്റെ ജുഡീഷ്യൽ സിറ്റിങ്ങുകളും അനുവദിക്കില്ല. ബോർഡ് രൂപീകരണത്തിൽ മുസ്ലിം ഇതര അംഗങ്ങളെ ഉൾപ്പെടുത്തണമെന്ന വ്യവസ്ഥ പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഷോൺ ജോർജ് ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ പരാമർശമുണ്ടായത്.
ഈ നിയമപരമായ തടസ്സങ്ങൾ നീക്കി വഖഫ് ബോർഡിന്റെ പ്രവർത്തനം സുഗമമാക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

