ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്ക വിഷയത്തിൽ മധ്യസ്ഥശ്രമങ്ങൾക്കായി മുൻകൈ എടുക്കുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ഓർത്തഡോക്സ് സഭ രംഗത്ത്. സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കാൻ സഭ സന്നദ്ധമാണെന്ന് ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
നിലവിൽ നിയമവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക്, കോടതി വിധികളുടെ അടിസ്ഥാനത്തിൽ വിഷയത്തിൽ അടിയന്തരവും ശാശ്വതവുമായ പരിഹാരം കാണാൻ സാധിക്കുമെന്നാണ് സഭയുടെ പ്രതീക്ഷ. വർഷങ്ങളായി തുടരുന്ന സഭാ തർക്കത്തിന് നീതിപൂർവമായ ഒരു അന്ത്യം ഉണ്ടാകുക എന്നത് ഏവരും ആഗ്രഹിക്കുന്ന കാര്യമാണ്.
മുഖ്യമന്ത്രിക്ക് ഈ ദൗത്യം യാതൊരുവിധ പക്ഷപാതവുമില്ലാതെ നിർവഹിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നതായും ഓർത്തഡോക്സ് സഭ തങ്ങളുടെ പ്രസ്താവനയിൽ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

