പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഒന്നര വയസുകാരൻ ചികിത്സയിലിരിക്കെ മരണപ്പെട്ട സംഭവത്തിൽ ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്ന് മെഡിക്കൽ ബോർഡിന്റെ കണ്ടെത്തൽ.
കുട്ടി മരണപ്പെടാനിടയായ സാഹചര്യത്തിൽ ചികിത്സാ നടപടികളിൽ വലിയ ക്രമക്കേടുകൾ നടന്നതായാണ് മെഡിക്കൽ ബോർഡ് വിലയിരുത്തുന്നത്. സംഭവദിവസം രാവിലെ 10 മണിയോടെ കാലിലെ മുറിവിന് ചികിത്സ തേടിയാണ് കുട്ടി ആശുപത്രിയിലെത്തിയത്.
എന്നാൽ, ശസ്ത്രക്രിയയ്ക്കായുള്ള അനസ്തേഷ്യ നൽകിയത് വൈകുന്നേരമാണ്. ഈ സമയം കൊണ്ട് കുട്ടിയുടെ മുറിവ് ഉണങ്ങിക്കഴിഞ്ഞിരുന്നു.
കൃത്യസമയത്ത് ചികിത്സ നൽകുന്നതിൽ ഡോക്ടർമാർ വരുത്തിയ വീഴ്ചയാണ് ദാരുണമായ മരണത്തിലേക്ക് നയിച്ചതെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൂടാതെ, ആശുപത്രിയിൽ ലഭ്യമാകേണ്ടിയിരുന്ന അടിസ്ഥാന സൗകര്യങ്ങൾ പോലും ആ സമയത്ത് സജ്ജമായിരുന്നില്ലെന്ന് പരിശോധനയിൽ തെളിഞ്ഞു.
ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായത് കുറ്റകരമായ അനാസ്ഥയാണെന്ന് വിലയിരുത്തിയ മെഡിക്കൽ ബോർഡ്, ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പോലീസിനോട് ശുപാർശ ചെയ്തു. ചികിത്സാ പിഴവ് തിരിച്ചറിഞ്ഞതിനെത്തുടർന്ന് വൈകിട്ട് ആറുമണിയോടെ ഉണ്ടായ സംഭവവികാസങ്ങൾ അന്വേഷണപരിധിയിൽ വരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

