സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ വലിയ വർധനവ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ ഇന്ന് ഭാഗികമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നേക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയരുന്ന രാത്രി സമയങ്ങളിലാകും നിയന്ത്രണങ്ങൾ കൂടുതൽ ബാധകമാകുക.
എൽനിനോ പ്രതിഭാസത്തിന്റെ ഫലമായി സംസ്ഥാനത്ത് മഴ ലഭ്യതയിൽ വലിയ കുറവുണ്ടായിട്ടുണ്ട്. ഇതിനുപുറമെ അന്തരീക്ഷ താപനില ഉയർന്നു നിൽക്കുന്നത് വൈദ്യുതി ഉപയോഗം മുൻവർഷങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർദ്ധിക്കാൻ കാരണമായിട്ടുണ്ട്.
ദേശീയതലത്തിൽ വൈദ്യുതി ആവശ്യകത വർധിച്ചതിനെത്തുടർന്ന് പവർ എക്സ്ചേഞ്ചുകൾ വഴി ലഭിക്കേണ്ട വൈദ്യുതിയുടെ ലഭ്യതയിലും വലിയ കുറവുണ്ടായതായി കെഎസ്ഇബി അധികൃതർ വ്യക്തമാക്കി.
മഴ മാറിനിൽക്കുന്ന നിലവിലെ സാഹചര്യം വൈദ്യുതി ഉൽപ്പാദനത്തെയും ബാധിച്ചിട്ടുണ്ട്. ഉപഭോക്താക്കൾ വൈദ്യുതി ഉപയോഗത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

