ആലപ്പുഴ പുന്നമട എസ്എൻ ജംക്ഷന് സമീപം ഹൗസ്ബോട്ടിൽ നിന്ന് കായലിലേക്ക് വീണ വിനോദസഞ്ചാരിയെ കണ്ടെത്താനായി തിരച്ചിൽ ശക്തമാക്കി.
ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് ദൗർഭാഗ്യകരമായ സംഭവം നടന്നത്. ചെന്നൈയിൽ നിന്ന് വിനോദയാത്രയ്ക്കെത്തിയ ഏഴംഗ സംഘത്തിലെ അംഗമായ രാജപാളയം സ്വദേശി ശരണ്യ രാധാകൃഷ്ണൻ (34) ആണ് അപകടത്തിൽപ്പെട്ടത്.
യാത്രയ്ക്കിടെ അബദ്ധത്തിൽ ഹൗസ്ബോട്ടിൽ നിന്ന് കായലിലേക്ക് വീഴുകയായിരുന്നുവെന്നാണ് ലഭ്യമായ പ്രാഥമിക വിവരം. അപകടം ശ്രദ്ധയിൽപ്പെട്ട
ഉടൻ തന്നെ ബോട്ടിലെ ജീവനക്കാരും സമീപത്തുണ്ടായിരുന്നവരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താൻ സാധിച്ചില്ല. വിവരമറിഞ്ഞ് ആലപ്പുഴ നോർത്ത് പോലീസും ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി രാത്രിയിൽ തന്നെ പരിശോധന ആരംഭിച്ചിരുന്നു.
നിലവിൽ പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇന്ന് രാവിലെയും തിരച്ചിൽ നടപടികൾ തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

