ടെലിവിഷന്‍ റേറ്റിങ് കണക്കാക്കുമ്പോള്‍ ലാന്‍ഡിങ് പേജുകള്‍ പരിഗണിക്കേണ്ടതില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിന് പിന്തുണയുമായി റേറ്റിങ് ഏജന്‍സിയായ ബാര്‍ക്ക് (BARC) രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന സ്റ്റേ ഉത്തരവ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏജന്‍സി സത്യവാങ്മൂലം സമര്‍പ്പിച്ചു.
ബാര്‍ക്ക് റേറ്റിങ് രീതികളിലെ ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ റേറ്റിങ് നയം പ്രഖ്യാപിച്ചത്. ലാന്‍ഡിങ് പേജുകള്‍ റേറ്റിങ്ങിനെ ബാധിക്കരുതെന്നായിരുന്നു പുതിയ നിര്‍ദേശം.
ഇതിനെതിരെ ഓള് ഇന്ത്യ ഡിജിറ്റല്‍ കേബിള്‍ ഫെഡറേഷന് കേരള ഹൈക്കോടതിയെ സമീപിക്കുകയും ഈ നിര്‍ദേശത്തിന് താത്ക്കാലിക സ്റ്റേ നേടുകയും ചെയ്തിരുന്നു. സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍, ലാന്‍ഡിങ് പേജുകള്‍ ടിവി റേറ്റിങ്ങിനെ കൃത്രിമമായി ഉയര്‍ത്തുകയാണെന്ന് ബാര്‍ക്ക് വ്യക്തമാക്കി.
പ്രേക്ഷകര്‍ സ്വമേധയാ തിരഞ്ഞെടുക്കാതെ നിര്‍ബന്ധിതമായി കാണേണ്ടി വരുന്ന ദൃശ്യങ്ങളെ റേറ്റിങ്ങിനായി പരിഗണിക്കുന്നത് രാജ്യാന്തര മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ്. വിപണന ആവശ്യങ്ങള്‍ക്കായി ലാന്‍ഡിങ് പേജുകള്‍ ഉപയോഗിക്കുന്നതില്‍ തടസ്സമില്ലെങ്കിലും, പ്രേക്ഷകരുടെ എണ്ണം കണക്കാക്കുമ്പോള്‍ അത് പരിഗണിക്കാന്‍ കഴിയില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
സുപ്രീംകോടതി സമാനമായ വിഷയം പരിഗണിക്കുന്നുണ്ടെന്നതായിരുന്നു ഓള് ഇന്ത്യ ഡിജിറ്റല്‍ കേബിള്‍ ഫെഡറേഷന്റെ പ്രധാന വാദം. എന്നാല്‍, സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത് ചാനല്‍ ക്രമീകരണങ്ങളുമായി (Channel sequencing) ബന്ധപ്പെട്ട
വിഷയമാണെന്നും, അത് പ്രേക്ഷകരുടെ എണ്ണത്തെ ബാധിക്കുന്നതല്ലെന്നും ബാര്‍ക്ക് കോടതിയെ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

