ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം ടോൾ ഏർപ്പെടുത്തുമെന്ന തീരുമാനത്തിൽ നിന്ന് പിന്മാറുന്നതായി യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് അറിയിച്ചു. ഗൾഫ് രാഷ്ട്രങ്ങളിലെ ഭരണാധികാരികളുമായി നടത്തിയ നിർണ്ണായക ചർച്ചകൾക്ക് ശേഷമാണ് ഈ സുപ്രധാന പ്രഖ്യാപനം.
നേരത്തെ, മധ്യപൂർവേഷ്യയിലെ സംഘർഷാന്തരീക്ഷം കണക്കിലെടുത്ത് കടലിടുക്കിന്റെ സുരക്ഷ അമേരിക്ക ഏറ്റെടുക്കുമെന്നും ഇതിനു പകരമായി ചരക്കുകപ്പലുകളിൽ നിന്ന് 20 ശതമാനം ഫീസ് ഈടാക്കുമെന്നും ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, നിലവിൽ യുഎസിന്റെ ഈ റീഇംബേഴ്സ്മെന്റ് ഫീസിന് പകരം, ഗൾഫ് രാജ്യങ്ങളും അമേരിക്കയും തമ്മിൽ വിപുലമായ വ്യാപാര-നിക്ഷേപ കരാറുകളിൽ ഏർപ്പെടാനാണ് തീരുമാനം.
ഇതുമായി ബന്ധപ്പെട്ട് ഡോണാൾഡ് ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ പ്രതികരിച്ചത് ഇപ്രകാരമാണ്: “ഗൾഫ് രാജ്യങ്ങൾ അമേരിക്കയിൽ നടത്തുന്ന വ്യാപാര – നിക്ഷേപ കരാറുകൾ കൊണ്ടുവരാൻ തീരുമാനിച്ചതായി ട്രംപ് പറയുന്നു. നിക്ഷേപങ്ങൾ വളരെ വലുതായിരിക്കുമെന്നും ഗൾഫ് രാജ്യങ്ങൾക്ക് അസാധാരണമാംവിധം നല്ലതായിരിക്കുമെന്നും ട്രംപ് പറഞ്ഞു.” അതേസമയം, ഇറാനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് അമേരിക്കയുടെ തീരുമാനം.
ഇറാൻ ഒഴികെയുള്ള എല്ലാ രാജ്യങ്ങൾക്കും ഹോർമുസ് കടലിടുക്ക് കപ്പൽ ഗതാഗതത്തിനായി തുറന്നുകൊടുത്തിട്ടുണ്ട്. ഇറാനിയൻ തുറമുഖങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കപ്പലുകൾക്കും അവിടന്നുള്ള ചരക്കുകൾക്കും പൂർണ്ണ ഉപരോധം ഏർപ്പെടുത്തുമെന്ന് ഡോണാൾഡ് ട്രംപ് വ്യക്തമാക്കി.
ഇറാനിയൻ നേതൃത്വത്തിന്റെ നടപടികൾ രാജ്യത്തെ സമ്പൂർണ്ണ നാശത്തിലേക്ക് നയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കൻ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം പുതിയ നിക്ഷേപ കരാറുകൾ വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
ഫാക്ടറികളും പ്ലാന്റുകളും ഉപകരണങ്ങളും അമേരിക്കയിലേക്ക് എത്തുന്നതോടെ ദശലക്ഷക്കണക്കിന് ഉയർന്ന ശമ്പളമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും ഡോണാൾഡ് ട്രംപ് അവകാശപ്പെട്ടു. “ലക്ഷക്കണക്കിന് ആളുകളെ ഇറാൻ കൊന്നൊടുക്കുന്ന നാളുകൾ അവസാനിച്ചിരിക്കുകയാണെന്നും ഇറാന് ഒരിക്കലും ആണവായുധം ഉണ്ടാകില്ലെന്നും ട്രംപ് പോസ്റ്റിൽ കൂട്ടിച്ചേർത്തു.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

