കോഴിക്കോട്: രാമനാട്ടുകര-വെങ്ങളം ആറുവരിപ്പാതയിലെ പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ടോൾ തുക നൽകാതെ ആഡംബര കാർ കടന്നുകളഞ്ഞു. ഒൻപത് കോടി രൂപ വിലമതിക്കുന്ന റോൾസ് റോയ്സ് ഗോസ്റ്റ് കാറാണ് ജീവനക്കാരെ വെട്ടിച്ച് അതിവേഗത്തിൽ ടോൾ കടന്നത്.
നാലാം തീയതി വൈകുന്നേരം 3.35-ഓടെയാണ് സംഭവം നടന്നത്. കറുത്ത നിറത്തിലുള്ള എച്ച്ആർ 72 കെ 7977 എന്ന ഹരിയാന രജിസ്ട്രേഷൻ നമ്പറിലുള്ള കാറാണ് ടോൾ പ്ലാസയിലെത്തിയത്.
ടോൾ പ്ലാസയിലെ ഗേറ്റ് താഴ്ത്തുന്നതിന് മുൻപ് തന്നെ അതിവേഗത്തിൽ കാർ ഓടിച്ചുപോവുകയായിരുന്നു. സിസിടിവി ക്യാമറകളിൽ ഈ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
ഈ സംഭവത്തിൽ പോലീസിൽ പരാതി നൽകുന്നതിന് പകരം, വാഹനം നിർമ്മിച്ച കമ്പനിക്കാണ് ടോൾ പ്ലാസ അധികൃതർ പരാതി നൽകിയിരിക്കുന്നത്. പരാതി ലഭിച്ചതായി കാണിച്ച് റോൾസ് റോയ്സ് ഇന്ത്യയിൽ നിന്ന് മറുപടിയും ലഭിച്ചിട്ടുണ്ട്.
മുൻപും സമാനമായ രീതിയിൽ ടോൾ നൽകാതെ വലിയ വാഹനങ്ങൾ കടന്നുകളഞ്ഞിട്ടുണ്ടെന്ന് ജീവനക്കാർ വ്യക്തമാക്കി. ഹരിയാന രജിസ്ട്രേഷനുള്ള ഒരു ഫോർച്യൂണർ കാർ പലതവണ ടോൾ നൽകാതെ പോയിട്ടുണ്ടെന്നും, ഒരു തവണ ജീവനക്കാരിക്ക് നേരെ വാഹനം പാഞ്ഞടുത്തിട്ടുണ്ടെന്നും ജീവനക്കാർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

