ആഗോള മാധ്യമ സാങ്കേതിക രംഗത്തെ അമ്പരപ്പിച്ചുകൊണ്ട് വമ്പൻ ഏറ്റെടുക്കലിന് കളമൊരുങ്ങിയിരിക്കുകയാണ്. ടെക് മേഖലയിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഫോക്സ്, പ്രമുഖ സ്ട്രീമിംഗ് സേവന ദാതാക്കളായ റോക്കുവിനെ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു.
ഏകദേശം 22 ബില്യൺ ഡോളർ മൂല്യമുള്ളതാണ് ഈ കരാർ. ഏതാണ്ട് രണ്ട് പതിറ്റാണ്ടിലേറെയായി വിപണിയിലുള്ള റോക്കു, സ്ട്രീമിംഗ് ഉപകരണങ്ങൾ അവതരിപ്പിച്ച ആദ്യകാല കമ്പനികളിലൊന്നാണ്.
നിലവിൽ സ്മാർട്ട് ടിവികൾ, സ്ട്രീമിംഗ് ഡിവൈസുകൾ, സ്മാർട്ട് ഹോം ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെ വിപുലമായ ശ്രേണിയിലുള്ള ഉൽപ്പന്നങ്ങൾ കമ്പനിക്കുണ്ട്. 100 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള റോക്കുവിന്റെ പ്ലാറ്റ്ഫോം, ഈ ഏറ്റെടുക്കലിലൂടെ പുതിയ തലത്തിലേക്ക് കടക്കുകയാണ്.
കരാർ പ്രകാരം, റോക്കുവിന്റെ ഓഹരിയൊന്നിന് 160 ഡോളർ എന്ന നിരക്കിലാണ് ഫോക്സ് ഏറ്റെടുക്കുന്നത്. “in a combination of cash and FOX Class A common stock, valuing Roku at approximately $22 billion in enterprise value.” എന്ന് കമ്പനി ഔദ്യോഗികമായി വ്യക്തമാക്കി.
തത്സമയ കായിക മത്സരങ്ങൾ, വാർത്താ പ്രക്ഷേപണം, സ്ട്രീമിംഗ് സേവനങ്ങൾ എന്നിവയെ സംയോജിപ്പിച്ച് ഒരു മുൻനിര മാധ്യമ-സാങ്കേതിക കമ്പനിയായി മാറുകയാണ് ഫോക്സിന്റെ ലക്ഷ്യം. ഇരു കമ്പനികളുടെയും ബോർഡ് ഓഫ് ഡയറക്ടർമാർ ഈ ഇടപാടിന് ഇതിനകം ഏകകണ്ഠമായി അംഗീകാരം നൽകിക്കഴിഞ്ഞു.
റോക്കുവിന്റെ സ്ഥാപകനും സിഇഒയുമായ ആന്റണി വുഡ്, കമ്പനി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാകുന്നതോടെ ഫോക്സിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ അംഗമാകും. ഇടപാടിന് ശേഷവും റോക്കുവിന്റെ പ്ലാറ്റ്ഫോം പഴയതുപോലെ തുറന്ന രീതിയിൽ തന്നെ പ്രവർത്തിക്കുമെന്നും, ഫോക്സിന്റെ ഉള്ളടക്കങ്ങൾ ഇതിലൂടെ ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.
നേരത്തെ 2020-ൽ ഫോക്സ് സ്വന്തമാക്കിയ ‘ടുബി’ (Tubi) എന്ന സ്ട്രീമിംഗ് സേവനം വൻ വിജയമായിരുന്നു. സമാനമായ രീതിയിൽ റോക്കുവിനെയും മികച്ചൊരു ബ്രാൻഡായി വളർത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഫോക്സ്.
അതേസമയം, ഈ പ്രഖ്യാപനത്തിന് പിന്നാലെ ഉപയോക്താക്കൾക്കിടയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

