ആഗോള സംഗീത ഭൂപടത്തിൽ തന്റേതായ ഇടം കണ്ടെത്തിയ മലയാളി റാപ്പർ ഹനുമാന്കൈന്ഡ് എന്ന സൂരജ് ചെറുകാട് വീണ്ടും ശ്രദ്ധേയനാകുന്നു. സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായി മാറുന്നത് അദ്ദേഹത്തിന്റെ ഒരു അഭിമുഖ വീഡിയോയാണ്.
വിദേശത്ത് നടന്ന ഒരു ഫാഷൻ പരിപാടിക്കിടയിൽ കനേഡിയൻ ഫാഷൻ ഇൻഫ്ലുവൻസറായ വിക്റ്റോറിയ റൗളിംഗ്സ് ഉന്നയിച്ച ചോദ്യമാണ് വൈറലായി മാറിയത്. “നിങ്ങളുടെ സ്റ്റൈൽ ഐക്കണുകൾ ആരൊക്കെയെന്ന്” ചോദിച്ചപ്പോൾ, ഒട്ടും ആലോചിക്കാതെ ഹനുമാൻകൈൻഡ് നൽകിയ മറുപടി ഇങ്ങനെയായിരുന്നു: “നിങ്ങൾ മോഹൻലാൽ എന്നോ മമ്മൂട്ടി എന്നോ കേട്ടിട്ടുണ്ടോ?” ഈ പേരുകൾ കേട്ട് പരിചയമില്ലെന്ന വിക്റ്റോറിയ റൗളിംഗ്സ് നൽകിയ മറുപടിയും വീഡിയോയിൽ വ്യക്തമാണ്.
മീഡിയ ഏജൻസിയായ ആർക്കേഞ്ജൽ ക്രിയേറ്റീവിന് വേണ്ടി നടത്തിയ ഈ അഭിമുഖത്തിൽ, തന്റെ വളർന്നു വന്ന സാഹചര്യം, ഹൂസ്റ്റണിലെ ജീവിതം, അവിടെ നിന്ന് ലഭിച്ച കലാപരമായ സ്വാധീനം എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നുണ്ട്. എങ്കിലും, മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ പേരുകൾ അദ്ദേഹം എടുത്തു പറഞ്ഞത് സോഷ്യൽ മീഡിയയിൽ ചർച്ചയായി കഴിഞ്ഞു.
ജൂൺ 15, 2026-ൽ പുറത്തുവന്ന ഈ വീഡിയോ വലിയ സ്വീകാര്യതയാണ് നേടുന്നത്. സൂരജ് ചെറുകാട് എന്ന കലാകാരനെ ആഗോളതലത്തിൽ ശ്രദ്ധേയനാക്കിയത് 2024 ജൂലൈ മാസത്തിൽ പുറത്തിറങ്ങിയ ബിഗ് ഡോഗ്സ് (Big Dawgs) എന്ന മ്യൂസിക് വീഡിയോയാണ്.
ഈ ഗാനം യുട്യൂബിൽ 302 മില്യണിലധികം കാഴ്ചക്കാരുമായി കുതിപ്പ് തുടരുകയാണ്. സംഗീത മേഖലയ്ക്ക് പുറമെ അഭിനയ രംഗത്തും താരം സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ആഷിക് അബു സംവിധാനം ചെയ്ത റൈഫിൾ ക്ലബ്ബ് എന്ന ചിത്രത്തിൽ അദ്ദേഹം വേഷമിട്ടിരുന്നു. കൂടാതെ, റൺ ഇറ്റ് അപ്പ് എന്ന അദ്ദേഹത്തിന്റെ മറ്റൊരു ഗാനവും വിവിധ ആഗോള സംഗീത ചാർട്ടുകളിൽ ഇടംപിടിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

