തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്, ഭാര്യ സംഗീത എന്നിവരുടെ വിവാഹമോചന ഹർജിയിൽ ചെങ്കൽപ്പെട്ട് കുടുംബകോടതി ഇന്ന് വാദം കേൾക്കും. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഇരുവരും വീഡിയോ കോൺഫറൻസിങ് വഴിയാകും കോടതി നടപടികളിൽ പങ്കുചേരുകയെന്നാണ് സൂചന.
കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് ഇരുപത്തിയാറ് വർഷം നീണ്ട ദാമ്പത്യജീവിതം അവസാനിപ്പിക്കാൻ അനുമതി തേടിക്കൊണ്ട് സംഗീത കോടതിയിൽ ഹർജി സമർപ്പിച്ചത്.
2021 മുതൽ വിജയ്ക്ക് ഒരു സഹനടിയുമായി ബന്ധമുണ്ടെന്ന ഗുരുതരമായ ആരോപണം ഹർജിയിൽ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലോ, രാഷ്ട്രീയ പാർട്ടി രൂപീകരണ വേളകളിലോ സംഗീതയോ മക്കളോ പങ്കെടുത്തിരുന്നില്ല.
ഇതിനു പുറമെ, നടി തൃഷയുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന അഭ്യൂഹങ്ങളും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. നേരത്തെ, ഇരുവർക്കുമിടയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വിജയ്യുടെ മാതാവ് ശോഭ ചന്ദ്രശേഖർ മധ്യസ്ഥശ്രമങ്ങൾ നടത്തിയിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
പ്രശ്നങ്ങൾ സൗഹാർദ്ദപരമായി ഒത്തുതീർപ്പാക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും, ഇക്കാര്യത്തിൽ ഇരുപക്ഷവും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

