വാഷിങ്ടൺ: ഇറാനുമായി സമാധാന കരാറിൽ എത്തിയെന്ന ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ, ലോകരാജ്യങ്ങളിലെ കപ്പലുകൾക്ക് സർവീസ് പുനരാരംഭിക്കാൻ ആഹ്വാനം നൽകി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.
പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് നടത്തിയ പ്രഖ്യാപനത്തിന് പിന്നാലെയാണ് ട്രംപ് നടപടികൾ സ്ഥിരീകരിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറിനെക്കുറിച്ച് ഡോണാൾഡ് ട്രംപ് കുറിച്ചത് ഇങ്ങനെയാണ്: “ഇറാൻ ഇസ്ലാമിക് റിപ്പബ്ലിക്കുമായുള്ള കരാർ ഇപ്പോൾ പൂർത്തിയായിരിക്കുന്നു.
എല്ലാവർക്കും അഭിനന്ദനങ്ങൾ. ഹോർമുസ് കടലിടുക്ക് ടോൾ ഇല്ലാതെ തുറന്നുകൊടുക്കാൻ ഞാൻ ഇതിനാൽ പൂർണ അധികാരം നൽകുന്നു, അതോടൊപ്പം തന്നെ യുണൈറ്റഡ് സ്റ്റേറ്റ്സ് നാവികസേനയുടെ ഉപരോധം ഉടനടി നീക്കം ചെയ്യാൻ ഉത്തരവിടുകയും ചെയ്യുന്നു.
ലോകത്തിലെ കപ്പലുകളേ, നിങ്ങളുടെ എൻജിനുകൾ പ്രവർത്തിപ്പിച്ചു തുടങ്ങിക്കോളൂ. എണ്ണ പ്രവഹിക്കട്ടെ”.
ഇരുരാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിക്കുന്നത് പാകിസ്ഥാനാണ്. ഇതുപ്രകാരം, ജൂൺ 19-ന് സ്വിറ്റസർലൻഡിൽ വെച്ച് സമാധാന കരാർ ഔദ്യോഗികമായി ഒപ്പുവെക്കും.
ലെബനൻ ഉൾപ്പെടെയുള്ള മേഖലകളിൽ സൈനിക നടപടികൾ പൂർണമായി അവസാനിപ്പിക്കുമെന്നും പാക് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. സംഘർഷങ്ങളുടെ പശ്ചാത്തലം
ഈ വർഷം ഫെബ്രുവരി 28-ന് യുഎസും ഇസ്രായേലും ചേർന്ന് ഇറാനിൽ നടത്തിയ സംയുക്ത ആക്രമണത്തോടെയാണ് മേഖലയിൽ യുദ്ധസമാന സാഹചര്യം ഉടലെടുത്തത്.
തുടർന്നുണ്ടായ സംഘർഷങ്ങളിൽ ഇറാനിലും ലെബനനിലുമായി ആയിരക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. തിരിച്ചടിയെന്നോണം ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങൾ ഇസ്രായേലിലും ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങളിലും വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കി.
ആഗോള എണ്ണ വിതരണത്തിന്റെ വലിയൊരു ഭാഗം നടക്കുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിട്ടതും യുഎസ് നാവികസേന ഏർപ്പെടുത്തിയ ഉപരോധവും ആഗോള സാമ്പത്തിക വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചിരുന്നു. വിപണിയിലെ പ്രതികരണം
സമാധാന കരാറിലേക്കുള്ള നീക്കം ആഗോള വിപണിയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്.
ക്രൂഡ് ഓയിൽ വിലയിൽ നാല് ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. ബ്രൻ്റ് ക്രൂഡ് ഓയിൽ വില ബാരലിന് 3.51 ഡോളർ കുറഞ്ഞ് 83.82 ഡോളറായി താഴ്ന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

