അമേരിക്കയും ഇറാനും തമ്മിൽ ചരിത്രപരമായ സമാധാന കരാറിലെത്തിയതായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഔദ്യോഗികമായി അറിയിച്ചു. ലബനൻ ഉൾപ്പെടെയുള്ള മേഖലകളിലെ എല്ലാ യുദ്ധമുഖങ്ങളിലും സൈനിക നടപടികൾ ഉടനടി സ്ഥിരമായി അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും സമ്മതിച്ചതായാണ് റിപ്പോർട്ട്.
സമൂഹമാധ്യമമായ എക്സിലൂടെയാണ് പാക് പ്രധാനമന്ത്രി ഈ നിർണായക വിവരം ലോകത്തെ അറിയിച്ചത്. വരാനിരിക്കുന്ന ജൂൺ 19 വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിൽ വച്ച് കരാറിന്റെ ഔദ്യോഗിക ഒപ്പുവയ്ക്കൽ ചടങ്ങുകൾ നടക്കും.
കരാറിന്റെ അന്തിമ രൂപരേഖ തയ്യാറാക്കുന്നതിനായി ഇരുവിഭാഗം പ്രതിനിധികളും മധ്യസ്ഥരും ഉൾപ്പെടുന്ന ഉന്നതതല യോഗങ്ങൾ ഈ ആഴ്ച തന്നെ പൂർത്തിയാകും. സമാധാനത്തിനായുള്ള പാത സ്വീകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച അമേരിക്കയ്ക്കും ഇറാനും ഷെഹ്ബാസ് ഷെരീഫ് നന്ദി രേഖപ്പെടുത്തി.
ചർച്ചകൾ വിജയകരമാക്കുന്നതിന് പിന്തുണ നൽകിയ ഖത്തറിനും, കരാർ യാഥാർഥ്യമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച സൗദി അറേബ്യ, തുർക്കി എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിനും അദ്ദേഹം പ്രത്യേകം അഭിനന്ദനങ്ങൾ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

