മഴ കനക്കും; ശക്തമായ കാറ്റിനും സാധ്യത, 5 ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം∙ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 17ന് മലപ്പുറം, കോഴിക്കോട് ജില്ലകളിലും റെഡ് അലർട്ട് തുടരും.
സംസ്ഥാനത്ത് 18 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ ജില്ലകളിൽ അടുത്ത അഞ്ചു ദിവസം അതിതീവ്രമഴയ്ക്കു സാധ്യതയുണ്ട്.
Also Read
വടക്കൻ കർണാടകയ്ക്കും മറാഠ്വാഡയ്ക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നതാണ് മഴ തീവ്രമാകാൻ കാരണം.
മറ്റൊരു ചക്രവാതച്ചുഴി വടക്കൻ തീരദേശ ആന്ധ്രപ്രദേശിനു സമീപം ബംഗാൾ ഉൾക്കടലിനു മുകളിലായും രൂപംകൊണ്ടിട്ടുണ്ട്. കേരള തീരത്ത് ഇന്നു രാത്രി എട്ടര വരെ 2.8 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
Also Read
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

