ഈജിപ്തിൽ രണ്ട് പാസഞ്ചർ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തിൽ നാല് പേർ മരണപ്പെട്ടു. തെക്കൻ കെയ്റോയ്ക്ക് സമീപം ഗിസയിൽ വച്ചുണ്ടായ ഈ ദാരുണ സംഭവത്തിൽ 88 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നു.
അപകടത്തിന്റെ ആഘാതത്തിൽ ട്രെയിനുകളുടെ നാല് ബോഗികൾ പാളം തെറ്റുകയും, ഇവ തലകീഴായി മറിയുകയും ചെയ്തത് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. കഫിർ അമർ, അൽ റാഖാ സ്റ്റേഷനുകൾക്കിടയിലാണ് അപകടം സംഭവിച്ചത്.
ഗിസയിൽ നിന്ന് ഫായോമിലേക്ക് സർവീസ് നടത്തുകയായിരുന്ന തഹ്യ മിർ ട്രെയിനും, കെയ്റോയിൽ നിന്ന് അസ്വാനിലേക്ക് സഞ്ചരിക്കുകയായിരുന്ന മറ്റൊരു ട്രെയിനുമാണ് പരസ്പരം കൂട്ടിയിടിച്ചത്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരിൽ ട്രെയിനിന്റെ ലോക്കോ പൈലറ്റും ഉൾപ്പെടുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, 150-ലേറെ പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. രണ്ട് ആഴ്ച മുൻപ് സ്പെയിനിൽ രണ്ട് ഹൈ സ്പീഡ് ട്രെയിനുകൾ കൂട്ടിയിടിച്ച് 64 പേർ കൊല്ലപ്പെട്ട
സംഭവത്തിന് പിന്നാലെയാണ് ഈജിപ്തിലും സമാനമായ വലിയ റെയിൽവേ ദുരന്തം ഉണ്ടായിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

