തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ മന്ത്രിസഭയുടെ ഭാഗമാക്കാൻ പാർട്ടി തലത്തിൽ സജീവമായ നീക്കങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി രമേശ് ചെന്നിത്തലയെ മന്ത്രിസഭയിൽ ചേരാൻ വി.ഡി.
സതീശൻ ക്ഷണിക്കും. വിഷയം സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് തന്നെയുണ്ടാകുമെന്നാണ് സൂചന.
രമേശ് ചെന്നിത്തല മന്ത്രിയാകണമെന്ന ആവശ്യം അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പും ശക്തമായി ഉന്നയിക്കുന്നുണ്ട്. ഹൈക്കമാൻഡ് തലത്തിലും രമേശ് ചെന്നിത്തല മന്ത്രിസഭയിൽ ചേരണമെന്ന ആവശ്യം വീണ്ടും ഉയർന്നുവന്നിട്ടുണ്ട്.
നേരത്തെ, വി.ഡി. സതീശനെ പാർലമെന്ററി പാർട്ടി നേതാവായി അംഗീകരിച്ചുകൊണ്ട് രമേശ് ചെന്നിത്തല കത്ത് നൽകിയിരുന്നു.
മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ധാരണകൾ പ്രകാരം മുഖ്യമന്ത്രി ഉൾപ്പെടെ 11 മന്ത്രിസ്ഥാനങ്ങൾ കോൺഗ്രസിന് ലഭിക്കുമെന്നാണ് വിവരം.
കൂടാതെ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ പദവികളും കോൺഗ്രസ് ഏറ്റെടുക്കും. പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ നൽകാനും ധാരണയായിട്ടുണ്ട്.
ഏക അംഗങ്ങളുള്ള കക്ഷികൾക്ക് മുഴുവൻ സമയവും മന്ത്രിസ്ഥാനം നൽകുന്നതിനെക്കുറിച്ചും ചർച്ചകൾ പുരോഗമിക്കുന്നു. കെ.സി.
വേണുഗോപാലിന് മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്ത സാഹചര്യത്തിൽ, മന്ത്രിസഭയിൽ കൂടുതൽ സ്വാധീനം ഉറപ്പിക്കാൻ അദ്ദേഹത്തെ അനുകൂലിക്കുന്ന വിഭാഗം ശ്രമം നടത്തുന്നുണ്ട്. കേരള കോൺഗ്രസ് രണ്ട് മന്ത്രിസ്ഥാനങ്ങൾക്കായി സമ്മർദ്ദം ശക്തമാക്കുമ്പോൾ, അഞ്ച് എംഎൽഎമാർക്ക് ഒരു മന്ത്രി എന്ന ഫോർമുലയാണ് കോൺഗ്രസ് മുന്നോട്ടുവെച്ചിരിക്കുന്നത്.
രമേശ് ചെന്നിത്തല തന്റെ നിലപാടുകളിൽ അയവ് വരുത്തിയതായാണ് പുറത്തുവരുന്ന സൂചനകൾ. ഇതോടെ കോൺഗ്രസിലെ മുൻനിര നേതാക്കൾ മന്ത്രിസഭയുടെ ഭാഗമാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

