പാലക്കാട് പല്ലശ്ശന സ്വദേശിയായ ഒൻപതു വയസ്സുകാരി വിനോദിനിക്ക് ഇന്നലെ ഇരട്ടി മധുരത്തിന്റെ ദിനമായിരുന്നു. ഡൽഹിയിൽ വെച്ച് വി.ഡി.
സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച വാർത്ത അറിഞ്ഞയുടൻ പല്ലശ്ശനയിലെ വസതിയിലിരുന്ന് അമ്മ പ്രസീതയോട് വിനോദിനി പറഞ്ഞത് ഇങ്ങനെയാണ്: ‘നമ്മുടെ സാറ് മുഖ്യമന്ത്രിയായി…’. ഈ വാർത്തയ്ക്ക് പിന്നാലെ പല്ലാവൂരിൽ ഒത്തുകൂടിയ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം മധുരം വിതരണം ചെയ്യുന്നതിലും വിനോദിനി പങ്കാളിയായി.
പാലക്കാട് ജില്ലാ ആശുപത്രിയിൽ ഉണ്ടായ ചികിത്സാപ്പിഴവിനെ തുടർന്ന് വലതുകൈ നഷ്ടപ്പെട്ട വിനോദിനിയുടെ ജീവിതത്തിൽ വലിയൊരു മാറ്റത്തിന് വഴിയൊരുക്കിയത് വി.ഡി.
സതീശൻ ആയിരുന്നു. ആറര ലക്ഷം രൂപ ചെലവഴിച്ച് ആധുനിക കൃത്രിമക്കൈ വാങ്ങി നൽകാൻ മുൻകൈ എടുത്തത് അന്ന് പ്രതിപക്ഷ നേതാവായിരുന്ന സതീശനാണ്.
വിനോദിനിക്ക് വീട് നിർമിക്കുന്നതിനായി സ്ഥലം കണ്ടെത്തുന്നതിലും അദ്ദേഹത്തിന്റെ ഇടപെടൽ നിർണായകമായി. ‘സതീശൻ അങ്കിൾ’ മുഖ്യമന്ത്രിയായതിന്റെ അതിയായ സന്തോഷമാണ് വിനോദിനി നാട്ടുകാരോട് പങ്കുവെച്ചത്.
തന്നെ സഹായിച്ച സതീശനെ നേരിൽ കാണണമെന്ന ആഗ്രഹവും ഈ കൊച്ചു മിടുക്കി പ്രകടിപ്പിക്കുന്നുണ്ട്. ഒഴിവുപാറ എഎൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയായ വിനോദിനി, ഇനി പുതിയ സ്കൂളിൽ അഞ്ചാം ക്ലാസിലേക്കാണ് പ്രവേശിക്കുന്നത്.
ചികിത്സാപ്പിഴവിനെത്തുടർന്ന് കൈ നഷ്ടപ്പെട്ടുവെങ്കിലും സർക്കാർ തലത്തിൽ മതിയായ സഹായം ലഭിച്ചിരുന്നില്ല. കയ്യില്ലാതെ സ്കൂളിൽ പോകാൻ വിസമ്മതിച്ച വിനോദിനിയുടെ ആഗ്രഹം അറിഞ്ഞതിനെ തുടർന്നാണ് സതീശൻ കൃത്രിമക്കൈ ലഭ്യമാക്കാൻ സഹായം നൽകിയത്.
ആ സഹായത്തോടെയാണ് വിനോദിനി വീണ്ടും വിദ്യാഭ്യാസം തുടർന്നതും സ്കൂളിൽ പോയി തുടങ്ങിയതും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

