ദില്ലി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വർധനവ്. ഇന്ധന വിലയിൽ മൂന്ന് രൂപ വീതമാണ് വർധിപ്പിച്ചിരിക്കുന്നത്.
ഇതോടെ പെട്രോൾ വില 94.77 രൂപയിൽ നിന്ന് 97.77 രൂപയായും, ഡീസൽ വില 87.67 രൂപയിൽ നിന്ന് 90.67 രൂപയായും ഉയർന്നു. മെയ് 15-ഓടെ വില വർധനവ് ഉണ്ടായേക്കുമെന്ന് നേരത്തെ തന്നെ സൂചനകൾ ലഭിച്ചിരുന്നു.
എണ്ണക്കമ്പനികൾ അഞ്ച് രൂപയെങ്കിലും വർധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും, മൂന്ന് രൂപ വർധിപ്പിക്കാനാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. രാജ്യത്തെ എണ്ണക്കമ്പനികൾക്ക് പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് നടപടി.
മെയ് 15-ന് മുൻപായി വില വർധനവ് നടപ്പിലാക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇന്ധനവിലയ്ക്ക് പുറമെ, ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിലും വർധനവുണ്ടായേക്കുമെന്നാണ് സൂചന.
കഴിഞ്ഞ നാല് വർഷത്തിനിടെ ആദ്യമായാണ് ഇന്ധനവിലയിൽ ഇത്തരമൊരു വർധനവ് രേഖപ്പെടുത്തുന്നത്. 2022 മുതൽ ഇന്ധനങ്ങളുടെ ചില്ലറ വിൽപ്പന നിരക്കുകൾ വലിയതോതിൽ മരവിപ്പിച്ചിരിക്കുകയായിരുന്നു.
മിഡിൽ ഈസ്റ്റ് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില ബാരലിന് 70 യുഎസ് ഡോളറിൽ നിന്ന് 126 യുഎസ് ഡോളറായി ഉയർന്നത് വിപണിയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

