നഗരത്തിൽ വർധിച്ചുവരുന്ന ഗതാഗത തടസ്സങ്ങളും വാഹനങ്ങളുടെ നിയമലംഘനങ്ങളും ഫലപ്രദമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ട്രാഫിക് പൊലീസും മോട്ടർ വാഹന വകുപ്പും (എംവിഡി) സംയുക്തമായി നടത്തിയ പരിശോധനയിൽ വ്യാപക നടപടികൾ സ്വീകരിച്ചു. അപകടകരമായ രീതിയിൽ വാഹനം ഓടിക്കൽ, റോഡിന്റെ നധ്യഭാഗത്തും സിഗ്നലുകളിലും നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുക, ഫ്രീ ലെഫ്റ്റ് തടസ്സപ്പെടുത്തുന്ന രീതിയിൽ വാഹനം നിർത്തിയിടുക, റൂട്ട് വയലേഷൻ, എയർ ഹോണുകളുടെ ഉപയോഗം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട
80 ബസുകൾക്കെതിരെ അധികൃതർ കർശന നടപടി എടുത്തു. ഇതിനുപുറമേ, മീറ്റർ പ്രവർത്തിപ്പിക്കാതെ സർവീസ് നടത്തുക, അമിത നിരക്ക് ഈടാക്കുക, യാത്ര പോകാൻ തയ്യാറാകാതിരിക്കുക, ഫ്രീ ലെഫ്റ്റ് ബ്ലോക്ക് ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തിയ 210 ഓട്ടോറിക്ഷകൾക്കെതിരെയും നടപടി സ്വീകരിച്ചു.
കൂടാതെ, നഗരത്തിൽ ഗതാഗത തടസ്സം സൃഷ്ടിക്കുന്ന വിധം അനധികൃതമായി റോഡരികിൽ പാർക്ക് ചെയ്തിരുന്ന 400-ൽ അധികം മറ്റ് വാഹനങ്ങൾക്കെതിരെയും നിയമനടപടികൾ കൈക്കൊണ്ടിട്ടുണ്ട്. പൊതുജനങ്ങളുടെ യാത്രാസ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനും റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനുമായി ഇത്തരത്തിലുള്ള പരിശോധനകൾ തുടർന്നുള്ള ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

