പരിസ്ഥിതി ജൈവവൈവിധ്യ സംരക്ഷണം ഉൾപ്പെടെയുള്ള വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾ മുൻനിർത്തി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മുൻ മെമ്പർ സെക്രട്ടറി ഡോ. വി.
ബാലകൃഷ്ണൻ പാട്ടാളിക്ക് ‘കൽക്കൂര സാംസ്കൃതിക സിരി അവാർഡ്’ സമ്മാനിച്ചു. ജ്ഞാനപീഠ പുരസ്കാര ജേതാവും പ്രശസ്ത സാഹിത്യകാരനുമായ കോട്ട
ശിവറാം കാരന്തിന്റെ 123-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കൽക്കൂര പ്രതിഷ്ഠാനമാണ് പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്. ചടങ്ങിൽ മുതിർന്ന കന്നഡ സാഹിത്യകാരിയും നോവലിസ്റ്റുമായ വൈദേഹിക്ക് ‘കാരന്ത് പുരസ്കാരം–2026’ സമ്മാനിച്ചു.
മംഗളൂരുവിലെ പത്തുമുടി സൗധത്തിലെ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മംഗളൂരു സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. പി.
എൽ. ധർമ്മ പുരസ്കാരങ്ങൾ കൈമാറി.
ഹംപി, മംഗളൂരു സർവകലാശാലകളുടെ മുൻ വൈസ് ചാൻസലറായ പ്രൊഫ. ബി.
എ. വിവേക് റായ് കോട്ട
ശിവറാം കാരന്തിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നിർവഹിച്ചു. തുടർന്ന് കാരന്തിന്റെ സാഹിത്യ സംഭാവനകളെക്കുറിച്ചുള്ള അനുസ്മരണ പ്രഭാഷണവും അദ്ദേഹം നടത്തി.
കൽക്കൂര പ്രതിഷ്ഠാനത്തിന്റെ അധ്യക്ഷൻ എസ്. പ്രദീപ്കുമാർ കൽക്കൂര ചടങ്ങിന് നേതൃത്വം നൽകി.
മംഗളൂരു എം.എൽ.സി. അഡ്വ.
ഐവൻ ഡി. സൂസ, കന്നഡ സാഹിത്യ പരിഷത്തിന്റെ മുൻ അധ്യക്ഷൻ ഹരികൃഷ്ണ കുനാരൂർ, ശരദ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ.
എം. വി.
പുരാണിക്, മുതിർന്ന നോവലിസ്റ്റുകളായ വൈദേഹി, ഭുവനേശ്വരി ഹെഗ്ഡെ, കർണാടക ബ്യാരി സാഹിത്യ അക്കാദമി ചെയർമാൻ ഉമർ യു. എച്ച്. തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

