തിരുവനന്തപുരം: കേരളത്തില്‍ ഇന്നും വൈദ്യുതി മുടക്കം ഉണ്ടായേക്കുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. വൈകിട്ട് ആറുമണി മുതല്‍ രാത്രി 12:45 വരെയുള്ള വിവിധ സമയങ്ങളിലാണ് പവര്‍കട്ടിന് സാധ്യതയുള്ളത്.
വൈകുന്നേരം ഏഴരയ്ക്കും എട്ടുമണിക്കും ഇടയിലുള്ള സമയത്ത് വൈദ്യുതി തടസ്സപ്പെട്ടേക്കാമെന്ന് കാണിച്ച് ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ ലഭിച്ചുതുടങ്ങി. കൂടാതെ, രാത്രി 10:55 നും 11:20 നും ഇടയിലും വൈദ്യുതി ഭാഗികമായി മുടങ്ങിയേക്കുമെന്നാണ് സന്ദേശത്തില്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞദിവസം റിയല്‍ ടൈം മാര്‍ക്കറ്റില്‍ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭ്യമായതിനാല്‍ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ സാധിച്ചിരുന്നു. എങ്കിലും, ഇന്നത്തെ വൈദ്യുതി പ്രതിസന്ധി ഒഴിവാക്കുന്നതിനായി സര്‍ക്കാരിന്റെയും ബോർഡിന്റെയും ഭാഗത്തുനിന്ന് പരമാവധി ശ്രമങ്ങൾ നടന്നു വരികയാണെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

