സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി അടിയന്തര നടപടികളുമായി സർക്കാർ രംഗത്ത്. ലഭിക്കാവുന്ന വിവിധ സ്രോതസ്സുകളിൽ നിന്നും വൈദ്യുതി ലഭ്യമാക്കാനുള്ള തീവ്രശ്രമത്തിലാണ് സർക്കാരെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി.
ഉയർന്ന വില നൽകി വൈദ്യുതി വാങ്ങേണ്ടി വരുന്ന സാഹചര്യത്തിൽ ഉപയോക്താക്കളുടെ മേൽ അധികഭാരം വരുത്തുന്ന തരത്തിൽ വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കേണ്ടി വരുമെന്ന സൂചനയും മന്ത്രി നൽകിയിട്ടുണ്ട്. പ്രതിസന്ധി ചർച്ച ചെയ്യുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി വി ഡി സതീശനുമായി കെഎസ്ഇബി സിഎംഡി ഉടൻ കൂടിക്കാഴ്ച നടത്തും.
വൈദ്യുതി ഉപഭോഗം ഏറ്റവും കൂടുതലുള്ള പീക്ക് സമയത്ത് ഏത് ഉയർന്ന വില നൽകിയായും വൈദ്യുതി ഉറപ്പാക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ നേരത്തെ തീരുമാനമായിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം നാഷണൽ തെർമൽ പവർ കോർപറേഷനെ (എൻടിപിസി) സമീപിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
പ്രതിസന്ധി തരണം ചെയ്യുന്നതിനായി മറ്റ് ബദൽ മാർഗ്ഗങ്ങളും പരിശോധിച്ചുവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

