ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത് വിസ്മയ മോഹൻലാൽ നായികയായി എത്തിയ ‘തുടക്കം’ എന്ന ചലച്ചിത്രം തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. ചിത്രത്തിൽ വിസ്മയ മോഹൻലാലിന്റെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
നിർമ്മാതാവും നടനുമായ ആന്റണി പെരുമ്പാവൂർന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. നേരത്തെ മോഹൻലാൽ- പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ ചെറിയൊരു കാമിയോ വേഷത്തിലെത്തി ശ്രദ്ധ നേടിയ ആശിഷ്, ഈ ചിത്രത്തിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
തിയേറ്ററുകളിൽ വലിയ വിജയം നേടിയ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബർ 18 മുതൽ ജിയോ ഹോട്ട്സ്റ്റാർ ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
ഇതിന്റെ ഭാഗമായി ചിത്രത്തിന്റെ ഒടിടി ട്രെയ്ലർ ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ചിത്രം ഇതിനകം 50 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ സ്വന്തമാക്കിയിട്ടുണ്ട്. ഒരു കൊച്ചു കുടുംബ ചിത്രമെന്നാണ് സംവിധായകൻ ജൂഡ് ആന്റണി ജോസഫ് സിനിമയുടെ ലോഞ്ചിംഗ് വേളയിൽ വിശേഷിപ്പിച്ചത്.
എന്നാൽ ചിത്രം പ്രേക്ഷകർക്കായി കരുതിവെച്ചിരുന്ന കൗതുകങ്ങൾ അതിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. സിനിമയിലെ മോഹൻലാൽന്റെ അതിഥി വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഡോ. എമിൽ ആന്റണിയും ഡോ.
അനീഷ ആന്റണിയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.
ജേക്സ് ബിജോയ് സംഗീത സംവിധാനവും ജോമോൻ ടി ജോൺ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. ചമൻ ചാക്കോ ആണ് എഡിറ്റിംഗ്.
സന്തോഷ് രാമൻ പ്രൊഡക്ഷൻ ഡിസൈനും ജിതേഷ് പൊയ്യ മേക്കപ്പും അരുൺ മനോഹർ കോസ്റ്റ്യൂം ഡിസൈനും നിർവഹിച്ചിരിക്കുന്നു. സൈലക്സ് ഏബ്രഹാം ചീഫ് അസോസിയേറ്റ് ഡയറക്ടറും മനോഹരൻ കെ പയ്യന്നൂർ ഫിനാൻസ് കൺട്രോളറുമായ ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ് ആണ്.
വിനോദ് ശേഖർ, ശ്രീക്കുട്ടൻ എന്നിവരാണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

