പൊലീസിനെതിരെ നടത്തിയ വിവാദ പ്രസംഗത്തിൽ നിലപാട് കടുപ്പിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനു രംഗത്ത്.
പൊലീസ് നടപടികൾ കാണിച്ച് ആരെയും വിരട്ടേണ്ടതില്ലെന്നും, സേനയ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ പൂർണ്ണമായും ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ക്രിമിനൽ കേസ് പ്രതിയായ അർജുൻ ആയങ്കിക്കായി പത്തനംതിട്ട
കാട്ടാമലയിലെ വീടുകളിൽ പൊലീസ് നടത്തിയ പരിശോധനയെ തുടർന്നായിരുന്നു കെ.പി. ഉദയഭാനുവിന്റെ ഭാഗത്തുനിന്നും രൂക്ഷമായ പ്രതികരണവും ഭീഷണി പ്രസംഗവും ഉണ്ടായത്.
സംഭവത്തിൽ അദ്ദേഹത്തിനെതിരെ പൊലീസ് ഔദ്യോഗികമായി കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് “കേസ് കാണിച്ച് ഞങ്ങളെ വിരട്ടരുതെന്ന്” എന്ന് ഉൾപ്പെടെയുള്ള പരാമർശങ്ങളുമായി അദ്ദേഹം വീണ്ടും നിലപാട് ആവർത്തിച്ചത്.
അതേസമയം, വിവാദത്തിൽ കെ.പി. ഉദയഭാനുവിനെ പിന്തുണച്ച് സിപിഐഎം പത്തനംതിട്ട
ജില്ലാ സെക്രട്ടറി രാജു എബ്രഹാം കൂടി എത്തിയത് വിഷയത്തിൽ രാഷ്ട്രീയമായി വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

