മേനംകുളം സെന്റ് ജേക്കബ്സ് ട്രെയിനിങ് കോളജിൽ 2026–28 അധ്യയന വർഷത്തേക്കുള്ള ബിഎഡ് കോഴ്സുകളുടെ ഔദ്യോഗിക ഉദ്ഘാടന കർമ്മം നടന്നു. തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ: ആർ.
ക്രിസ്തുദാസ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ഉദ്ഘാടനം നിർവഹിച്ചു. കോളജ് മാനേജർ ഫാ: എം.
ആൽബർട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളജ് പ്രിൻസിപ്പാൾ ഡോ. ലിഡ്സൺ രാജ് സ്വാഗതം ആശംസിച്ചു.
കോളജിലെ വൈസ് പ്രിൻസിപ്പാൾ ഫാ. ഡോ.
തദേയൂസ് ഫിലിപ്പ്, അധ്യാപകരായ ഡോ. എലിസബത്ത് സാമുവൽ, അഗ്രജ പി.
നായർ, ഡോ. ബെറ്റി സണ്ണി, മേഘ അന്ന എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.
അധ്യാപക പരിശീലന മേഖലയിൽ കോളജിന്റെ പുതിയ ചുവടുവെപ്പിന് ഈ അധ്യയന വർഷം സാക്ഷ്യം വഹിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

