കണ്ണൂർ ജില്ലയിലെ പയ്യാവൂർ പൈസക്കരിയിൽ തെങ്ങുകയറ്റ തൊഴിലാളി കടന്നൽ കുത്തേറ്റ് മരിച്ചു. പാത്തിക്കുളങ്ങര സജി ജോസഫ് (57) ആണ് മരണപ്പെട്ടത്.
സംഭവം നടന്നത് തിങ്കളാഴ്ച വൈകിട്ടാണ്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തേങ്ങയിടാനായി തെങ്ങിൽ കയറിയ സമയത്താണ് സജി ജോസഫിന് കടന്നലുകളുടെ ആക്രമണമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, ചൊവ്വാഴ്ച പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.
മരണപ്പെട്ട സജി ജോസഫിന്റെ ഭാര്യ റമ്മി (റോസമ്മ) ആണ്.
നിധിൻ, നീതു എന്നിവരാണ് മക്കൾ. പരേതനായ അരുൺ ആണ് മറ്റൊരു മകൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

