റോട്ടറി ഇന്റർനാഷനൽ ഡിസ്ട്രിക്ട് 3205ന്റെ ഭാഗമായ റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ എയർപോർട്ട് അതിന്റെ പ്രവർത്തന ചരിത്രത്തിൽ പുതിയൊരു അധ്യായം രചിച്ചു. ക്ലബ്ബിന്റെ ഇരുപത്തിയൊന്നാമത് പ്രസിഡന്റായി ഡോ.
രേഷ്മ അനൂപ് ചുമതലയേറ്റു. സംഘടനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്.
ജൂലൈ 11ന് അത്താണിയിലുള്ള ഹോട്ടൽ എയർലിങ്ക് കാസിലിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ചാണ് പുതിയ ഭാരവാഹികൾ അധികാരമേറ്റത്. റോട്ടേറിയൻ ജോർജ് ജോസ് മാത്യു ക്ലബ് സെക്രട്ടറിയായി ചുമതലയേറ്റു.
കേരള ഹൈക്കോടതി ജഡ്ജി ശോഭ അന്നമ്മ ഈപ്പൻ ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി. ക്ലബ്ബിന്റെ ചരിത്രപരമായ ഈ തീരുമാനത്തെ അവർ പ്രത്യേകം അഭിനന്ദിച്ചു.
“നേതൃത്വത്തിന് ലിംഗ വ്യത്യാസം പാടില്ലെന്നും കഴിവിനും സേവന മനോഭാവത്തിനുമാണ് പ്രാധാന്യം നൽകേണ്ടതെന്നും, ആ ദിശയിൽ റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ എയർപോർട്ട് മാതൃകാപരമായ ചുവടുവയ്പ്പാണ് നടത്തിയതെന്നും” അവർ അഭിപ്രായപ്പെട്ടു. ക്ലബ്ബിന്റെ മുൻ പ്രസിഡന്റ് റോട്ടേറിയൻ വി.യു.നസർ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
2025–26 വർഷത്തേക്കുള്ള പ്രവർത്തന റിപ്പോർട്ട് മുൻ സെക്രട്ടറി റോട്ടേറിയൻ ജോർജ് ഏലഞ്ഞിക്കൽ യോഗത്തിൽ അവതരിപ്പിച്ചു. ഭാവിയിൽ സമൂഹസേവന പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കാനും ശക്തിപ്പെടുത്താനും പുതിയ നേതൃത്വം പ്രതിജ്ഞാബദ്ധമാണെന്ന് ഭാരവാഹികൾ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

