കരുനാഗപ്പള്ളിയിൽ വെച്ച് തയ്യൽത്തൊഴിലാളി കോൺഗ്രസിന്റെ കൊല്ലം ജില്ലാ സമ്മേളനം സംഘടിപ്പിക്കുന്നു. 19-ാം തീയതി രാവിലെ 10 മണിക്ക് ലാലാജി ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്.
സമ്മേളനത്തിൽ എഐസിസി സെക്രട്ടറി പങ്കെടുത്ത് സംസാരിക്കും. തൊഴിലാളികളുടെ വിവിധ ആവശ്യങ്ങളും അവകാശങ്ങളും ചർച്ച ചെയ്യുന്നതിനായി സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.
സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്കും നയപരിപാടികൾക്കും രൂപം നൽകുന്നതിനൊപ്പം നിലവിലെ തൊഴിൽ സാഹചര്യങ്ങൾ വിശകലനം ചെയ്യുകയുമാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

