എറണാകുളം ജില്ലയിലെ മലയിടംതുരുത്ത് ഭൂതർക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു.
തർക്കവിഷയത്തിൽ സർക്കാരും പ്രദേശവാസികളും ഭൂ ഉടമയും തമ്മിലുള്ള നിർണായക കരാർ നാളെ ഒപ്പിടും. പ്രദേശത്തെ ഏഴ് കുടുംബങ്ങൾക്കായി നൽകേണ്ട
ഭൂമി, വീട് നിർമ്മാണം എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ കരാറിൽ ഉൾപ്പെടുത്തും.
കോടതി അനുവദിച്ച സമയപരിധി ഈ മാസം പതിനാറാം തീയതി അവസാനിക്കാനിരിക്കെ, അതിനുമുൻപായി കരാർ ഒപ്പിടാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനുശേഷം, ചൊവ്വാഴ്ച രാവിലെ കരാറുമായി ബന്ധപ്പെട്ട
വിശദാംശങ്ങൾ കോടതിയിൽ സമർപ്പിക്കും. യുഡിഎഫ് സർക്കാർ അധികാരമേറ്റെടുത്ത കാലം മുതൽ നേരിട്ടുകൊണ്ടിരുന്ന പ്രധാനപ്പെട്ട
വെല്ലുവിളികളിലൊന്നായിരുന്നു മലയിടംതുരുത്തിലെ ഈ ഭൂപ്രശ്നം. ദീർഘകാലമായി തുടരുന്ന തർക്കം രമ്യമായി പരിഹരിക്കാനുള്ള നടപടികളാണ് ഇപ്പോൾ അന്തിമഘട്ടത്തിലെത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

